ഫാസിസ്റ്റ് അസഹിഷ്ണുതക്കെതിരേ 'പെണ്ണൊരുമ'
കോഴിക്കോട്: വിമന്‍സ് വെല്‍ഫെയര്‍ അസോസിയേഷന് കേരളയുടെ നേതൃത്വത്തില്‍ നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിനായി ഫാസിസ്റ്റ് അസഹിഷ്ണുതക്കെതിരേ 'പെണ്ണൊരുമ' കൂട്ടായ്മ സംഘടിപ്പിച്ചു.
ഗാന്ധിയെ കൊന്നവര്‍ ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറവും അതേരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ തന്നെയാണ് ഗൗരി ലങ്കേഷിനെയും കൊന്നതെന്നും പരിപാടിയില്‍ സംസാരിച്ച മുന്‍ എം.പിയും എ.ഐ.ഡി.ഡബ്ല്യൂ.എ നേതാവുമായ സതീ ദേവി പറഞ്ഞു.
രൂപം കൊണ്ടത് മുതല്‍ തന്നെ ആര്.എസ്.എസ് ഹിന്ദു രാജ്യമെന്ന ആവശ്യമുയര്ത്തിയിരുന്നെന്നും വര്‍ഗീയ ആശയങ്ങളാണ് അവര്‍ മുന്നോട്ടു വയ്ക്കുന്നതെന്നും സതീ ദേവി കൂട്ടിച്ചേര്‍ത്തു. ആരാമം വനിതാ മാസികയുടെ സബ് എഡിറ്റര്‍ ഫാസിസ്റ്റ്വിരുദ്ധ പ്രമേയം അവതരിപ്പിച്ചു.
ചടങ്ങില്‍ ഫാസിസ്റ്റ് ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആയിഷ എസ്. ശംസുദ്ദീന്‍ ഏകാംഗ നാടകം അവതരിപ്പിച്ചു. അഡ്വ. ലൈലാ അശ്റഫ് അധ്യക്ഷയായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്, ഫൗസിയ ഷംസ്, ആര്യാ ഗോപി, കാനത്തില്‍ ജമീല, ഫാത്വിമ തഹ്ലിയ, കെ. സഫിയ അലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."