മോദി സംഘ്പരിവാര്‍ അജന്‍ഡ അടിച്ചേല്‍പ്പിക്കുന്നു: ഇ.ടി
ആലപ്പുഴ: ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ സംഘ്പരിവാര്‍ പ്രത്യയശാസ്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച യൂത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപ്രബോധന സ്വാതന്ത്ര്യത്തെ പോലും ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇത് മഹത്തായ ഇന്ത്യന്‍ പാരമ്പര്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ മുഖ്യപ്രഭാഷണം നടത്തി. സി. മമ്മൂട്ടി എം.എല്‍.എ, എം.എ സമദ്, എ.എം നസീര്‍, അഡ്വ. എച്ച്. ബഷീര്‍കുട്ടി, ടി. പി അഷ്റഫലി,പി. കെ ഫിറോസ്, നജീബ് കാന്തപുരം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."