അന്വേഷണം ശക്തം;ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ നേപ്പാളിലേക്ക് രക്ഷപ്പെട്ടു
ചണ്ഡീഗഡ്: സ്ത്രീപീഡനകേസില്‍ അഴിക്കുള്ളിലായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ പ്രിയങ്ക തനേജ എന്ന ഹണിപ്രീതിനെ കാണാനില്ല. ഹരിയാന പൊലിസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഇവര്‍ നേപ്പാളിലേക്ക് കടന്നതായാണ് സംശയിക്കുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.
ദേര സച്ച സൗദ സംഘടനയിലെ പ്രവര്‍ത്തകനായ പ്രദീപ് ഗോയലിനെ രാജസ്ഥാനിലെ ഉദയ്പൂരില്‍ വച്ച് ഹരിയാന പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഹണിപ്രീത് നേപ്പാളിലേക്ക് കടന്നതായ വിവരം ലഭിച്ചതെന്ന് പൊലിസ് അറിയിച്ചു.
അതേസമയം ഹണിപ്രീത് എവിടെയാണുള്ളതെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് ഹരിയാന ഡി.ജി.പി ബി.എസ് സന്ധു അറിയിച്ചു. യുവതി എവിടെയാണുള്ളതെന്നതുസംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഗുര്‍മീതിന്റെ മകന് ആദിത്യ ഇന്‍സാനിനെ കണ്ടെത്തുന്നതിനായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."