അശോകന്റെ കഥ കേട്ടാല്‍ കരള്‍ നോവും; ഇനി പ്രതീക്ഷ കാരുണ്യമതികളുടെ സഹായത്തില്‍
മുക്കം: തുടരെയെത്തുന്ന ദുരന്തങ്ങളില്‍ നിസ്സാഹായരായി മുക്കം നഗരസഭയിലെ മണാശേരി കിഴക്കെ തൊടികയില്‍ അശോകന്റെ കുടുംബം.
അശോകന്റെ മൂത്ത മകള്‍ കരള്‍രോഗം ബാധിച്ചു മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് വിധി വീണ്ടും കരള്‍രോഗത്തിന്റെ രൂപത്തിലെത്തി കുടുംബത്തെ തളര്‍ത്തിയത്. രണ്ടാമത്തെ മകള്‍ ലിജിയാണ് മൂത്തമകളെ പോലെ ഗുരുതരമായ കരള്‍രോഗത്തിന്റെ പിടിയിലായത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സക്കു ശേഷം ഇപ്പോള്‍ എറണാകുളം അമൃത ആശുപത്രിയിലെ തുടര്‍ ചികിത്സയിലാണ് ലിജി. ലിജിക്ക് കരള്‍ പകുത്തു നല്‍കുന്നതിന് സഹോദരന്‍ ലിന്‍ജു തയാറായിട്ടുണ്ടങ്കിലും ഇതിനുള്ള ചികിത്സാ ചെലവ് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. 40 ലക്ഷം രൂപയാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി വേണ്ടത്. സാമ്പത്തിക പരാധീനതയില്‍ പ്രയാസപ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിനായി നാട്ടുകാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
എം.ഐ ഷാനവാസ് എം.പി, ജോര്‍ജ് എം. തോമസ് എം.എല്‍.എ, മുക്കം നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും എന്‍. ചന്ദ്രന്‍, വി. ഗിരിജ എന്നിവര്‍ രക്ഷാധികാരികളായും ശ്രീദേവി ഇരട്ടങ്ങല്‍, രാജു കുന്നത്ത്, ടി.വി രവീന്ദ്രന്‍ എന്നിവര്‍ ഭാരവാഹികളായും ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി.
ആന്ധ്ര ബാങ്ക് മണാശേരി ശാഖയില്‍ 210 110 1000 47549, ഐ.എഫ്.എസ്.സി. കോഡ് അചഉആ000 2101 എന്ന നമ്പറിലും മുക്കം സര്‍വിസ് സഹകരണ ബാങ്കില്‍ 104100010003897 എന്ന നമ്പറിലും അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
കരുണവറ്റാത്ത ഹൃദയങ്ങളുടെ സഹായഹസ്തം ഈ കുടുംബത്തെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് നാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."