അഭിലാഷിനുമുണ്ട് ഓടിച്ചാടി നടക്കാനുള്ള മോഹം
സുല്‍ത്താന്‍ ബത്തേരി: അരയ്ക്ക് താഴെ തളര്‍ന്ന് നാലുചുമരകള്ക്കുള്ളില് ജീവിതം തളളിനീക്കുന്ന 10വയസുകാരന് അഭിലാഷിനും ഓടിച്ചാടി നടക്കാന്‍ കൊതിയുണ്ട്.
കോളനിയില്‍ തന്റെ പ്രായത്തിലുള്ളവര്‍ സ്കൂളില്‍ പോകുന്നതും പഠിക്കുന്നതും കൂട്ടുകാരോടൊത്ത് കളിക്കുന്ന കഥകളും കേള്‍ക്കുമ്പോള്‍ അഭിലാഷിന്റെ മുഖത്ത് സങ്കടം തളംകെട്ടും.
എന്തിനേറെ തന്റെ പൊന്നനിയത്തിമാരെ എടുത്തുനടന്നു കഥകള്‍ പറഞ്ഞുകൊടുക്കാനും അവരോടൊത്ത് കളിക്കാന്‍ കഴിയാത്തതിലും അഭിലാഷെന്ന അഭിക്ക് സങ്കടമാണ്. നൂല്‍പ്പുഴ പഞ്ചായത്തിലെ അണ്ണിമൂല കാട്ടുനായ്ക്ക കോളനിയിലെ കുമാരന്റെയും രാധയുടെയും മൂത്തമകനാണ് അബിലാഷ്. വിധി തളര്‍ത്തിയ 10വയസുകാരന്.
ആറ് വയസുവരെ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് കാലിന് ചെറിയ പ്രശ്നങ്ങള്‍ തുടങ്ങി.
നടക്കാന്‍ കഴിയാതെ വന്നു. ഇപ്പോള്‍ തീരെ നടക്കാന്‍ കഴിയാതെ അരയ്ക്ക് താളെ തളര്‍ന്ന അവസ്ഥയിലാണ്.
കൈകള്‍ക്കും സ്വാധീനക്കുറവുണ്ട്. കൈകള്‍ ഭാഗികമായി ചലിപ്പിക്കാം.
രണ്ടാംതരം വരെ വടക്കനാട് സ്കൂളില്‍ പോയിരുന്നു. കാലുകള്‍ക്ക് ബലഹീനത വന്നതോടെ സ്കൂള്‍ പഠനം പൂര്‍ണമായും മുടങ്ങി. എങ്കിലും ഇപ്പോഴും അഭിലാഷ് എഴുതും.
ഓടപ്പള്ളം സ്കൂളിലെ അധ്യാപകര്‍ ഇടയ്ക്കിടെ എത്തി പുസ്കവും പേനയും നല്‍കും. ഇവര്‍ നല്കുന്ന പുസ്തകങ്ങളിലെ വര്‍ണ്ണചിത്രങ്ങള്‍ കാണുമ്പോഴുള്ള അഭിലാഷിന്റെ കണ്ണുകളിലെ തിളക്കം കുടുംബത്തിന്റെ ഉള്ള് തകര്‍ക്കുകയാണ്.
അഭിലാഷിന് ചികിത്സ കൃത്യമായി ലഭിച്ചാല്‍ അസുഖം ഭേദപ്പെടുമെന്ന്് അച്ഛന് കുമാരന് ഉറപ്പുണ്ട്. ചികിത്സിക്കാന്‍ കുമാരന് ആഗ്രവമുണ്ട്. എന്നാല്‍ അതിനുള്ള വകയില്ല.
അന്നന്നത്തെ അന്നത്തിന് തന്നെ ബുദ്ധിമുട്ടുന്ന കുമാരനും കുടുംബവും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
അഭിലാഷിനെ കൂടാതെ മൂന്നര വയസും ഒന്നരമാസം പ്രായവുമുള്ള രണ്ട് കുട്ടികള്‍കൂടി ഇവര്‍ക്കുണ്ട്.
സുമനസുകള്‍ അഭിലാഷിന്റെ ഓടിച്ചാടി നടക്കാനുള്ള സ്വപ്നങ്ങള്‍ക്ക് കൈത്താങ്ങാവുമെന്ന പ്രതീക്ഷയിലാണ് കുമാരനും രാധയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."