സഊദിയിലെ ബാങ്കുകളിലെ വിദേശ കറന്‍സികളുടെ നിക്ഷേപത്തില്‍ ഗണ്യമായ കുറവ്
റിയാദ്: സഊദി അറേബ്യയിലെ ബാങ്ക് ഉപയോക്താക്കളുടെ വിദേശ നിക്ഷേപത്തില്‍ ഗണ്യമായ കുറവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു ഇരുപതു ശതമാനതോളമാണ് കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഉപയോക്താക്കളുടെ വിദേശ കറന്‍സി നിക്ഷേപം 15770 കോടി റിയാലായിരുന്നു.
എന്നാല്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ ഇത് 12760 കോടി റിയാലായാണ് കുറഞ്ഞത്. 3010 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 19.1 ശതമാനം വരുമിത്.
ജൂലൈ അവസാനത്തെ കണക്കുകള്‍ പ്രകാരം സഊദിയിലെ വിവിധ ബാങ്കുകളിലെ നിക്ഷേപം 1.63 ട്രില്യണ്‍ റിയാലാണ്. ഇതില്‍ 7.8 ശതമാനം വിദേശ കറന്സികളാണെന്നാണ് കണക്കുകള്‍. വിദേശ കറന്‍സി നിക്ഷേപത്തില്‍ 72 ശതമാനവും (9230 കോടി റിയാല്‍) കമ്പനികളും വ്യക്തികളും നടത്തിയതാണ്.
3630 കോടി റിയാലിന്റെ നിക്ഷേപം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയതാണ്. 2015 ജൂലൈയിലാണ് ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം രേഖപ്പെടുത്തിയത്. 1.65 ട്രില്യണ്‍ റിയാലായിരുന്നു അന്നത്തെ നിക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."