ബി.ജെ.പി ഭരണത്തില്‍ ഓക്‌സിജന്‍ ഉണ്ടായാലും രക്ഷയില്ലാത്ത അവസ്ഥ: എം.എ ബേബി
തളിപ്പറമ്പ്: ബി.ജെ.പിയുടെ ഭരണത്തില്‍ ഓക്‌സിജന്‍ ഉണ്ടായാലും ജനങ്ങള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥായാണെന്നും യു.പിയില്‍ നാം കണ്ടത് അതാണെന്നും എം.എ ബേബി. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന മൂലധനം 150ാം വാര്‍ഷികം തളിപ്പറമ്പ് കെ.കെ.എന്‍ പരിയാരം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണകൂടമില്ലാത്ത അവസ്ഥയാണ് മാര്‍ക്‌സിസം വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഭരണകൂടത്തിനു പകരം പട്ടാളവും പൊലിസും ഭരിക്കുമെന്നല്ല അര്‍ഥമെന്നും അദ്ദേഹം പറഞ്ഞു. ഞാനൊരു മാര്‍ക്‌സിസ്റ്റ് അല്ല എന്ന് മാര്‍ക്‌സ് തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങിനെ ഒരാളുടെ പേരിട്ട് ഒരു സിദ്ധാന്തത്തെ നിര്‍വചിക്കണോ എന്നത് സംവാദ വിഷയമാക്കേണ്ടതാണെന്നും എം.എ ബേബി കൂട്ടിച്ചേര്‍ത്തു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. ജസിംസ് മാത്യു എം.എല്‍.എ, പി.കെ ബൈജു, പി. അപ്പുക്കുട്ടന്‍ സംസാരിച്ചു. മൂലധനത്തിന്റെ ഉള്ളടക്കവും കാറല്‍ മാര്‍ക്‌സിന്റെ ജീവചരിത്രവും എന്ന വിഷയം എം. അനില്‍കുമാര്‍ അവതരിപ്പിച്ചു. കടിഞ്ഞിയില്‍ നാരായണന്‍ നായര്‍ പുരസ്‌കാരവും അഖില കേരളാ വായനാ മത്സരം ഹൈസ്‌കൂള്‍ വിഭാഗം വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."