കാതടപ്പിച്ച് നിരത്തുകളില്‍ എയര്‍ഹോണ്‍ വ്യാപകം
ഉരുവച്ചാല്‍: നിരോധനം ലംഘിച്ച് വാഹനങ്ങളില്‍ ചൈനീസ് എയര്‍ഹോണുകള്‍ വ്യാപകം. വന്‍ ശബ്ദമുള്ള ഇത്തരം ഹോണുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത് നിയമലംഘനമാണെന്നിരിക്കെ ചെറുവാഹനങ്ങളിലടക്കം പിടിപ്പിക്കുന്നത് നിര്‍ബാധം തുടരുകയാണ്. ഇതിനെതിരേ മോട്ടോര്‍ വാഹന വകുപ്പോ പൊലിസോ നടപടി സ്വീകരിക്കുന്നുമില്ല.
ഇന്ത്യയില്‍ നിര്‍മിക്കുന്ന എയര്‍ഹോണുകള്‍ നിശ്ചിത ശബ്ദപരിധിക്കകത്തുള്ളവയാണ്. എന്നാല്‍ ചില സ്വകാര്യ ബസുകളില്‍ 125 ഡെസിബല്‍ വരെ ശബ്ദം കേള്‍പ്പിക്കാന്‍ കഴിയുന്ന എയര്‍ഹോണുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. സ്‌കൂള്‍, കോളജ് ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രി തുടങ്ങിയവയുടെ പരിസരങ്ങളില്‍ ഒരുതരത്തിലുള്ള ഹോണുകളും മുഴക്കാന്‍ പാടില്ല. ആംബുലന്‍സ,് ഫയര്‍ഫോയ്‌സ്, പൈലറ്റ് വാഹനം എന്നിവയ്ക്ക് മാത്രമാണ് ശബ്ദപരിധിയില്‍ ഇളവുള്ളത്. ഒരു വാഹനത്തില്‍ ഒന്നില്‍ കൂടുതല്‍ ഇലക്ട്രോണിക് ഹോണ്‍ ഉപയോഗിച്ചാല്‍ 200 മുതല്‍ 1000 രൂപ വരെ പിഴ ഈടാക്കാന്‍ വകുപ്പുണ്ട്. വഴിയാത്രികര്‍ക്കും മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹാനികരമല്ലാത്ത ഹോണ്‍ ഉപയോഗിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ ബസ് ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ നിയമം കാറ്റില്‍ പറത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."