HOME
DETAILS

ശമനമില്ലാതെ മഴ: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

  
backup
September 18 2017 | 02:09 AM

%e0%b4%b6%e0%b4%ae%e0%b4%a8%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%b4-%e0%b4%a4%e0%b4%be%e0%b4%b4%e0%b5%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa


കണ്ണൂര്‍: ജില്ലയില്‍ കനത്ത മഴയ്ക്കു ശമനമില്ല. താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറി. ജില്ലയില്‍ പരക്കെ കനത്ത നാശനഷ്ടമുണ്ടായി. നിരവധി വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു.
മാവിലായി: ശക്തമായ മഴയില്‍ മാവിലായിലെ റെയ്ഡ്‌കോ കറിപൗഡര്‍ യൂനിറ്റിനു സമീപം താമസിക്കുന്ന മട്ടമ്മേല്‍ കുന്നുമ്പ്രത്ത് കുഞ്ഞിരാമന്റെ വീട് പൂര്‍ണമായും തകര്‍ന്നു. കുഞ്ഞിരാമനും ഭാര്യ ശാന്തയും ശബ്ദംകേട്ടയുടന്‍ പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് സംഭവം. തഹസില്‍ദാര്‍ വി.എം സജീവന്‍, വില്ലേജ് ഒഫിസര്‍ ദീപ്തി തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു. നഷ്ടപരിഹാരം നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ഉരുവച്ചാല്‍: ടൗണിലും മണക്കായി റോഡിലും കനത്തമഴയില്‍ വെള്ളം കയറി. പരിഞ്ചേരി ബസ് സ്റ്റോപ്പിന് സമീപം റോഡിലൂടെ വെള്ളമൊഴുകുന്നത് വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമായി.
മാഹി: കനത്ത മഴയില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. കുറിച്ചിയില്‍ പരിമഠം ബീച്ച് റോഡില്‍ കിഴക്കയില്‍ സീനത്തിന്റെ ഓട് മേഞ്ഞ വീടിന് മുകളിലാണ് ഇന്നലെ രാവിലെ ആറോടെ മരം വീണത്. ആര്‍ക്കും പരുക്കില്ല. വീടിന്റെ അടുക്കള ഭാഗവും മേല്‍ക്കൂരയും ചുമരും പൂര്‍ണമായും തകര്‍ന്നു. വീടിനരികില്‍ ഉയര്‍ന്ന സ്ഥലത്തുള്ള മരത്തോടൊപ്പം വന്‍തോതില്‍ മണ്ണിടിച്ചിലും ഉണ്ടായി.
മട്ടന്നൂര്‍: മട്ടന്നൂരിലും പരിസരത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വെള്ളം കയറിയതിനാല്‍ നെല്‍വയലുകളിലെ കതിരുകള്‍ നശിച്ചു. മട്ടന്നൂര്‍ ടൗണിലെ മാവേലി സ്റ്റോര്‍ പരിസരം, മട്ടന്നൂര്‍ അമ്പലം റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടന്നത് ഗതാഗതക്കുരുക്കിന് കാരണമായി. നിലവിലുള്ള ഓടകള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുന്നതാണ് വെള്ളം കയറാന്‍ കാരണമായത്.
ശ്രീകണ്ഠപുരം: രണ്ടുദിവസമായി തുടരുന്ന കനത്തമഴയില്‍ പല സ്ഥലത്തും നിര്‍മാണ പ്രവൃത്തികള്‍ നിലച്ചു. പ്രവൃത്തി ദിനമായ ശനിയാഴ്ച മിക്ക സകൂളുകളിലും ക്ലാസെടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. വളപട്ടണം പുഴയുടെ ഓരങ്ങളില്‍ വെള്ളം നിറഞ്ഞ് കരയിടിയല്‍ ഭീഷണിയിലാണ്. ഏരുവേശി, മുരിക്കട, കൊളന്ത അടിച്ചേരി എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ വെള്ളത്തില്‍ ഒലിച്ചുവരുന്ന തടികഷ്ണങ്ങള്‍ നിറഞ്ഞുകിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയായതിനാല്‍ ചെങ്ങളായിയില്‍ നടത്താനിരുന്ന കേരളോത്സവം മാറ്റിവച്ചു.
ചക്കരരക്കല്‍: കനത്തമഴയില്‍ കോമത്ത് കുന്നുമ്പ്രം കിഴക്കരച്ചാലില്‍ മുഹമ്മദ് റഫീഖിന്റെ വീട് കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെ തകര്‍ന്നു. അടുത്ത വീടിന്റെ മതില്‍ തകര്‍ന്ന് റഫീഖിന്റെ വീടിനു മുകളില്‍ വീഴുകയായിരുന്നു. ശബ്ദംകേട്ട് വീട്ടിലുള്ളവര്‍ പുറത്തേക്ക് ഓടിയതിനാല്‍ അപകടം ഒഴിവായി.
ഇരിക്കൂര്‍: ഇരിക്കൂറിലെ പല സ്ഥലങ്ങളിലും വ്യാപകമായ കൃഷിനാശം. ചേടിച്ചേരി കിടക്കേവയല്‍, പടിഞ്ഞാറെ വയല്‍, കുട്ടാവ് വയല്‍, കിടാരി വയല്‍, ചൂളിയാട്, അഡുവാപ്പുറം, കൊടോളിപ്രം തുടങ്ങിയ സ്ഥലങ്ങളില്‍ വിളവെടുക്കാനായ ഏക്കര്‍ കണക്കിന് നെല്‍കൃഷി വെള്ളം കയറി നശിച്ചു. നിരവധി സ്ഥലങ്ങളിലെ പച്ചക്കറികളും ഇടവിളകളും വെള്ളംകയറി നശിച്ചു. വെള്ളം കയറിയതു കാരണം കടകള്‍ അടച്ചിട്ടു.
പയ്യന്നൂര്‍: കനത്തമഴയില്‍ വെള്ളംകയറിയതു കാരണം എട്ടിക്കുളം മൊട്ടക്കുന്ന് സര്‍വിസ് സഹകരണ ബാങ്കിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. സമീപത്തെ തോടില്‍ മാലിന്യം കെട്ടിനിന്ന് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതാണ് വെള്ളം കയറാന്‍ കാരണം. ശക്തമായ കാറ്റിലും മഴയിലും കൊളന്തയിലെ തയ്യില്‍ നാരായണിയുടെ വീടിനുമുകളിലേക്ക് കവുങ്ങ് പൊട്ടിവീണു. വീടിന്റെ ഓടുകള്‍ തകര്‍ന്നു. അപകടഭീഷണിയിലായ വീട് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പജന്‍, വാര്‍ഡ് അംഗം മോഹനന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago