കടലിലേക്കുള്ള നോട്ടം ഭാവനയെ വിശാലമാക്കി: അശോകന്‍ ചരുവില്‍
അഴിത്തല: അനന്തമായ കടലിലേക്കുള്ള നോട്ടമാണു മനുഷ്യഭാവനയെ അതിവിശാലമാക്കിയതെന്നു കഥാകൃത്ത് അശോകന്‍ ചരുവില്‍. കേരള സാഹിത്യ അക്കാദമി അഴിത്തല കടപ്പുറത്തു സംഘടിപ്പിച്ച 'കടലെഴുത്തുകള്‍' പഠന സമ്മേളനത്തില്‍ സാഹിത്യത്തിലെ കടല്‍ പാരമ്പര്യം സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലിനെ ദൂരത്തു നിന്നു കണ്ട കഥകള്‍ മാത്രമാണു മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ളത്. കടലിനെക്കുറിച്ചുള്ള ആഴമേറിയ അനുഭവങ്ങള്‍ ഇനിയും വിഷയമാകേണ്ടതുണ്ട്.
കടല്‍ത്തീരത്തുകൂടിയുള്ള സഞ്ചാരമാണു ശ്രീ നാരായണ ഗുരുവിനെ മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവാക്കി മാറ്റിയതെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു. ഡോ.വി.പി.പി മുസ്തഫ മോഡറേറ്ററായി. ഡോ. സോമന്‍ കടലൂര്‍ (കടലും പുരാവൃത്തങ്ങളും) , ഡോ.എം.ആര്‍ മഹേഷ് (കടലും നോവലും) , ഡോ.കെ. ശ്രീകുമാര്‍ (നാടകത്തിലെ കടല്‍), വി. മുസഫര്‍ അഹമ്മദ് ( യാത്രാവിവരണങ്ങളിലെ കടല്‍), ഡോ.അംബികാസുതന്‍ മാങ്ങാട് (എന്റെ കടല്‍) എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.
സമാപന സമ്മേളനത്തില്‍ അക്കാദമി വൈസ് പ്രസിഡന്റ് ഡോ.ഖദീജ മുംതാസ് അധ്യക്ഷയായി. കെ.പി രാമനുണ്ണി സമാപന പ്രഭാഷണം നടത്തി. അക്കാദമി സെക്രട്ടറി ഡോ.കെ.പി മോഹനന്‍, ടി.പി പത്മനാഭന്‍, പി. മുരളീധരന്‍, പി. കൃഷ്ണന്‍, ടി.ജി ഗംഗാധരന്‍, ഇ.പി രാജഗോപാലന്‍, ഡോ.എന്‍.പി വിജയന്‍ സംസാരിച്ചു.
മലയാള സാഹിത്യത്തിലെ പ്രമുഖരുടെ കടല്‍ക്കവിതകളും അവതരിപ്പിക്കപ്പെട്ടു. ഇടശ്ശേരിയുടെ സാഗരസ്തുതി ദിവാകരന്‍ വിഷ്ണുമംഗലവും സുഗതകുമാരിയുടെ കടലു കാണാന്‍ പോയവര്‍, ഒ.എന്‍.വിയുടെ ഉപ്പ് എന്നിവ സി.പി ശുഭയും ഡി. വിനയചന്ദന്റെ കായിക്കരയിലെ കടല്‍ മാധവന്‍ പുറച്ചേരിയും റഫീഖ് അഹമ്മദിന്റെ കടലും മൊയ്തൂട്ടിയും സി.എം വിനയചന്ദ്രനും അവതരിപ്പിച്ചു.
കെ.വി സജയ്, വിനോദ് വൈശാഖി സംസാരിച്ചു. തിരുവനന്തപുരം പുതിയതുറ സംഘം കടല്‍പ്പാട്ടുകള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."