സി.പി.എമ്മും എം.പിയും ജനങ്ങളെ കബളിപ്പിക്കുന്നു: കെ. ശ്രീകാന്ത്
നീലേശ്വരം: പള്ളിക്കര റെയില്‍വേ മേല്‍പാല നിര്‍മാണത്തിന്റെ പേരില്‍ ജനകീയ സമരം നടത്തുന്ന സി.പി.എമ്മും എം.പിയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പോരായ്മ മറച്ചുവെക്കാനാണ് ഈ സമരമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്. പള്ളിക്കര മേല്‍പാലം സംബന്ധിച്ച വിഷയത്തില്‍ സ്ഥലം എം.പി പി. കരുണാകരന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അനാസ്ഥക്കെതിരേ ബി.ജെ.പി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി നീലേശ്വരത്തു സംഘടിപ്പിച്ച പ്രഭാത ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലത്തിന് ആവശ്യമായ പണത്തിന്റെ 40 കോടി കേന്ദ്രം അനുവദിച്ചിട്ടും നിര്‍മാണം തുടങ്ങാത്തതിന്റെ സാങ്കേതിക തടസം എന്താണെന്നു പറയാന്‍ എം.പി തയാറാകണമെന്നും ശ്രീകാന്ത് പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് എം. ഭാസ്‌കരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ടി. കുഞ്ഞിരാമന്‍, എസ്.കെ ചന്ദ്രന്‍, കെ. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."