കനത്ത മഴ: വയലുകളില്‍ പെയ്തിറങ്ങുന്നതു കര്‍ഷകരുടെ കണ്ണീര്
ചെറുവത്തൂര്‍: കനത്തമഴ തുടരുന്നതു നെല്‍കര്‍ഷകരെ ആശങ്കയിലാക്കുന്നു. കൊയ്ത്തു നടക്കാറായ വേളയിലാണ് അപ്രതീക്ഷിതമായി മഴ എത്തിയിരിക്കുന്നത്. ഒരാഴ്ചയായി ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കനത്തമഴയാണ്.
പാകമായ നെല്‍ക്കതിരുകള്‍ മഴയെതുടര്‍ന്നു വെള്ളത്തില്‍ വീണുകിടക്കുന്ന നിലയാണ്. മഴ തുടര്‍ന്നാല്‍ നെല്മണികള് മുളച്ചു തുടങ്ങും. കൊയ്യാന്‍ ആളുകളെ കിട്ടാത്തതിനാല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചാണു കൊയ്ത്തു നടക്കേണ്ടത്.
എന്നാല്‍ വയലുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ യന്ത്രങ്ങള്‍ ഇറക്കാന്‍ കഴിയില്ല. ഒന്നാംവിള നെല്‍കൃഷിയാണ് ഇപ്പോള്‍ നടക്കുന്നത്.
കര്‍ക്കിടകം പെയ്തൊഴിഞ്ഞണ്ടാണ്ടണ്ടല് തുലാവര്ഷത്തിനിടയണ്ടണ്ടണ്ടില് മഴമാറി നില്ക്കുന്ന സമയത്താണു കന്നിക്കൊയ്ത്തു നടക്കേണ്ടത്. എന്നാല്‍ സമീപകാലത്ത് ഒന്നുമില്ലാത്തവിധം ശക്തമായ മഴയാണുള്ളത്.
ഒന്നാംവിളയില്‍ ഇത്തവണ നണ്ടല്ല വിളവുണ്ട്. അതിന്റെ ആഹ്ലാദത്തിലായിരുന്നു കര്‍ഷകര്‍ വിളവെടുപ്പിനു തയാറെടുത്തത്. മഴകുറയുകയും വെള്ളക്കെട്ട് നീങ്ങുകയും ചെയ്തില്ലെങ്കില്‍ അധ്വാനം പാഴാകുമെന്ന ആശങ്കയിലാണു കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."