HOME
DETAILS
MAL
ആദിവാസി മേഖല ഒറ്റപ്പെട്ടു
backup
September 18 2017 | 03:09 AM
കോതമംഗലം: കനത്ത മഴയില്‍ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠംചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായതോടെ ഗതാഗതം മുടങ്ങി. ഇതോടെ പ്രദേശത്തെ എട്ടോളം ആദിവാസിക്കുടികളിലെ ജനങ്ങള്‍ക്ക് പുറം ലോകവുമായുള്ള ബന്ധം അറ്റു. മഴ തുടരുന്നതിനാല്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. പുഴയിലെ ഒഴുക്ക് വര്‍ധിച്ചതിനാല്‍ കടത്തുവഞ്ചികളും കരകയറി. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ഹൈറേഞ്ചിലേക്കുള്ള യാത്രക്ക് മുന്‍ കരുതലുകളുണ്ടാവണമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."