HOME
DETAILS
MAL
ചത്തീസ്ഗഢില്‍ കാന്റീനില്‍ അഞ്ച് രൂപക്ക് പോഷകാഹാരം
backup
September 18 2017 | 03:09 AM
റായ്പൂര്‍: ചത്തീസ്ഗഢില്‍ തൊഴിലാളികള്‍ക്കുള്ള കാന്റീനില്‍ അഞ്ച് രൂപക്ക് പോഷകാഹാരം ലഭ്യമാക്കുമെന്ന്് മുഖ്യമന്ത്രി രമണ്‍ സിങ്. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ശ്രാം സഹത്യ യോജനയുടെ ഭാഗമായാണ് കാന്റീന് ഒരുക്കുന്നത്.
സംസ്ഥാനത്തെ 27 ജില്ലകളിലായി ഇത്തരത്തിലുള്ള 60 കാന്റീനുകള്‍ ആരംഭിക്കുമെന്നും രമണ്‍ സിങ് അറിയിച്ചു. ദിവസവും അറുപതിനായിരത്തിലധികം തൊഴിലാളികള്‍ക്ക് ഇതു മുഖേന പോഷകമടങ്ങിയ ഭക്ഷണം ലഭിക്കും. ആവശ്യക്കാര്‍ക്ക് ഭക്ഷണത്തിന്റെ ടിഫിനും നല്‍കും.
രാവിലെ എട്ടു മുതല്‍ 10 മണി വരെ രണ്ടു മണിക്കൂറാണ് കാന്റീനില്‍ ഭക്ഷണം ലഭിക്കുക. സംസ്ഥാനത്ത് സംഘടിത-അസംഘടിത മേഖലകളിലായി 21 ലക്ഷത്തോളം തൊഴിലാളികളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."