HOME
DETAILS

ജില്ലയിലെ 313 ആദിവാസിക്കുടിലുകളും ജോയ്‌സ് ജോര്‍ജ് എം.പി സന്ദര്‍ശിക്കും

  
backup
September 18 2017 | 03:09 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-313-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f


ചെറുതോണി: ഇടുക്കി ജില്ലയിലെ മുഴുവന്‍ ആദിവാസി കുടിലുകളും സന്ദര്‍ശിക്കാന്‍ പ്രത്യേക പരിപാടി തയ്യാറാക്കിയതായി അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി അറിയിച്ചു. 313 ആദിവാസികുടികളും ഊരുകൂട്ടങ്ങളുമാണ് ജില്ലയിലുള്ളത്. ഗോത്രക്ഷേമസദസ് എന്ന പ്രത്യേക സന്ദര്‍ശനപരിപാടി ജില്ലാ വികസനസമിതി യോഗ തീരുമാനമനുസരിച്ചാണ് തയാറാക്കിയിട്ടുള്ളത്.
കലക്ടറുടെ അധ്യക്ഷതയില്‍ 25ന് കലക്ടറേറ്റില്‍ ചേര്‍ന്ന ഡി.ഡി.സി യോഗത്തിന്റേതാണ് തീരുമാനം. ആദിവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ടെത്തി മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനുമാണ് പ്രത്യേക കര്‍മപരിപാടിക്ക് രൂപം നല്‍കിയിട്ടുള്ളത്. ജില്ലയിലെ പട്ടികജാതി സങ്കേതങ്ങളും കോളനികളും ഇതോടൊപ്പം സന്ദര്‍ശിക്കും. മുമ്പ് സന്ദര്‍ശിച്ചിട്ടുള്ള കുടികളും ജികെഎസ്സിന്റെ ഭാഗമായി വീണ്ടും സന്ദര്‍ശിക്കും. പട്ടികവര്‍ഗ ക്ഷേമവകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍, പൊലിസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍, റവന്യൂ അധികാരികള്‍, എക്‌സൈസ് വകുപ്പുദ്യോഗസ്ഥര്‍, സര്‍വശിക്ഷാ അഭിയാന്‍ ഭാരവാഹികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളും ഉള്‍പ്പെടുന്ന സംഘം എം.പിയോടൊപ്പം ഉണ്ടാകും.
ഇടുക്കി എംആര്‍എസില്‍ 200 വിദ്യാര്‍ഥികള്‍ക്ക് ചര്‍മരോഗം ബാധിക്കുകയും സമയത്ത് ചികിത്സ നല്‍കാതിരിക്കുകയും ചെയ്ത സാഹചര്യം ചര്‍ച്ചയായിരുന്നു. ജില്ലാ വികസന സമിതി യോഗത്തിന്റെ തീരുമാനമനുസരിച്ച് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണ ശുപാര്‍ശയെത്തുടര്‍ന്ന് സൂപ്രണ്ടിനേയും മാനേജരേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആദിവാസി കുടികളില്‍ നേരിട്ടെത്തി എംപിയുടെ നേതൃത്വത്തില്‍ ഉന്നതതലസംഘം ഈരുകൂട്ടങ്ങള്‍ ചേരുന്നതിന് പ്രത്യേക പരിപാടി തെയാറാക്കിയത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ആദിവാസി ക്ഷേമപദ്ധതികള്‍ ഗോത്ര ജനവിഭാഗങ്ങളിലേക്ക് എത്തുന്നുണ്ടോയെന്ന് പരിശോധിക്കും. ഇവര്‍ ഏതെങ്കിലുംനിലയിലുള്ള ചൂഷണത്തിന് വിധേയരാവുന്നുണ്ടോ എന്ന് അറിയുന്നതിനുമാണ് പ്രഥമ പരിഗണന. യോഗങ്ങളില്‍ ഊരുമൂപ്പന്‍മാര്‍ അധ്യക്ഷരാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago