ഇടുക്കിയിലൂടെ രാത്രികാല യാത്രയ്ക്ക് നിയന്ത്രണം
തൊടുപുഴ: ഇടുക്കി ജില്ലയിലൂടെയുള്ള രാത്രികാല യാത്രയ്ക്ക് ജില്ലാ ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തി. മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തില്‍ മൂന്നാര്‍ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണമായി നിരോധിച്ചു. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴു വരേയുള്ള യാത്രകള്‍ക്കാണ് നിരോധനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയത്. പൊലിസിന്റെ സഹായത്തോടേയാണ് നിരോധനം നടപ്പാക്കുന്നത്.
ഇടുക്കി -എറണാകുളം ജില്ലാ അതിര്‍ത്തിയായ നേര്യമംഗലത്ത് വാഹനങ്ങള്‍ തടഞ്ഞ് തിരിച്ചയക്കുകയാണ്. കൂടാതെ മൂന്നാര്‍ അടക്കമുള്ള കേന്ദ്രങ്ങളിലുള്ളവര്‍ താമസസ്ഥലത്തു നിന്നും പുറത്തിറങ്ങരുതെന്നുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ നാട്ടുകാരുടെ സഹായത്തോടെ പത്താംമൈല്‍, അടിമാലി, കല്ലാര്‍കുട്ടി, പനംകൂട്ടി, മറയൂര്‍, ബോഡിമെട്ട്, പൂപ്പാറ എന്നിവിടങ്ങളില്‍ പൊലിസിന്റെ നേതൃത്വത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തിര ആവശ്യത്തിന് പോകുന്ന വാഹനങ്ങള്‍ മാത്രമേ കടത്തി വിടു. സഹായത്തിന് അടിമാലി പൊലിസിനെ 04864 222145 ബന്ധപ്പെടാം. കോട്ടയം-കുമളി റോഡില്‍ വണ്ടിപ്പെരിയാര്‍ പാലത്തിലൂടെയുള്ള ഗതാഗതവും താല്‍ക്കാലികമായ നിര്‍ത്തിവച്ചിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ മേഖല അപകടകരമായ വെള്ളക്കെട്ടിലാണ്. ഭീഷണിയില്ലാത്ത റോഡുകളിലൂടെ മാത്രമേ വാഹനങ്ങള്‍ കടത്തിവിടാവൂ എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."