HOME
DETAILS
MAL
മഴ തുടരുന്നു; നിളയില്‍ ജലനിരപ്പ് ഉയര്‍ന്നു
backup
September 18 2017 | 03:09 AM
ആനക്കര : പടിഞ്ഞാറന്‍മേഖലയില്‍ മഴ തുടരുന്ന നിളയില്‍ ജലനിരപ്പ് ഉയര്‍ന്നു. ശനിയാഴ്ച്ച രാത്രിയില്‍ തുടങ്ങിയ മഴ തുടരുന്നതാണ് നിളയെ വീണ്ടും നിറഞ്ഞൊഴുകാന്‍ കാരണമായത്. വെളളിയാങ്കല്ല് റഗുലേറ്റര്‍ കംബ്രിഡ്ജിന് സമീപം വെളള മുയര്‍ന്നതിനെ തുടര്‍ന്ന് 17 ഷട്ടറുകള്‍ തുറന്നതോടെയാണ് താഴെ ഭാഗങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നത്.കുമ്പിടി കാങ്കപ്പുഴയിലുളള സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ കണക്ക് പ്രകാരം 6.80 മീറ്റര്‍ വെളളമാണ് രേഖപ്പെടുത്തിയിട്ടുളളത്.ഇത് സീസണിലെ ഉയര്‍ന്ന ജലനിരപ്പാണ്. ശനിയാഴ്ച്ച രാവിലെ മുതല്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയിരുന്നെങ്കിലും ഇന്നലെ രാവിലെ 6 മുതലാണ് മണിക്കൂറില്‍ പത്ത് സെന്റീമീറ്റര്‍ വെച്ച് ജലനിരപ്പ് കൂടിവരുന്നത്. പുഴയില്‍ ജലനിറപ്പ് ഉയരുന്നതോടെ വെളളിയാങ്കല്ല് റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ മുഴുവന്‍ ഷട്ടറുകളും തുറക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."