പ്രസിഡന്റ് പഞ്ചായത്തില്‍ വരുന്നില്ലെന്ന് പരാതി കരിമ്പ പഞ്ചായത്തില്‍ ഭരണമില്ലെന്ന്
കല്ലടിക്കോട് : കരിമ്പഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ജയശ്രീ പ്രവര്‍ത്തനങ്ങളില്‍ സ്വജനപക്ഷപാതം നടത്തുന്നതായും ഭരണത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നും പരാതി. കല്ലടിക്കോട് കാഞ്ഞിക്കുളം മുതല്‍ കരിമ്പ മാച്ചാംതോട് വരെയുള്ള 17 വാര്‍ഡുകളിലായി കരിമ്പ പഞ്ചായത്തില്‍ 23000 ത്തോളം ആളുകളാണ് താമസിക്കുന്നത്. എന്നാല്‍ കരിമ്പ ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകളിലെ ഭൂരഹിത ഭവന രഹിതരുടെയും ഭൂമിയുള്ള ഭവന രഹിതരുടെയും അപ്പീല്‍ അപേക്ഷകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പഞ്ചായത്ത് ഓഫീസില്‍ നല്‍കി ഒരു മാസം കഴിഞ്ഞിട്ടും നടപടികള്‍ പ്രഹസനമാവുകയാണ്. 651 പേരുടെ ലിസ്റ്റാണ് ഇങ്ങനെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടേണ്ടതെന്നിരിക്കെ പഞ്ചായത്ത് തല മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും പഞ്ചായത്ത് പ്രസിഡന്റും ആയതിലെ അംഗങ്ങളും മനപൂര്‍വ്വം ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ തയ്യാറാവുന്നില്ലെന്നാണ് ആരോപണമുയരുന്നത്. പഞ്ചായത്ത് സെക്രട്ടറിയോട് ലിസ്റ്റ് പരിശോധിക്കുവാന്‍ ആവശ്യപ്പെടുന്നവരോട് സെക്ഷന്‍ കമ്പ്യൂട്ടര്‍ പരിശോധിക്കുവാനാണ് സെക്രട്ടറിയുടെ മറുപടി. ഇത്തരത്തില്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ പ്രസിഡന്റിന്റെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും വാര്‍ഡുകളില്‍ നിന്നു മാത്രം വ്യാപകമായി ലിസ്റ്റില്‍ പേര്‍ ചേര്‍ത്തിരിക്കുന്നതായും പ്രതിപക്ഷ മെമ്പര്‍മാരുടെ വാര്‍ഡുകളിലെ അര്‍ഹതയുള്ളവരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നതുമായും കണ്ടെത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും ഗുണഭോക്താക്കള്‍ക്കും മേല്‍പറഞ്ഞ ലിസ്റ്റ് പരിശോധനക്ക് വിധേയമാക്കിയാല്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തിയില്ലായെന്നും അനര്‍ഹരെ ഉള്‍പ്പെടുത്തിയതായും കാണാന്‍ സാധിക്കും. ആയതുമൂലമാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതെന്നത് അപലപനീയമാണ്. തികച്ചും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താതെ തങ്ങള്‍ക്ക് തോന്നുന്നവരെ മാത്രം ഉള്‍പ്പെടുത്തി പ്രതിപക്ഷത്തുള്ളവരോ അര്‍ഹരായ മറ്റുള്ളവരെയോ പദ്ധതിയില്‍ ഉള്‍പ്പെടുത്താതെ സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി പ്രസിഡന്റ് ചിറ്റമ്മനയം സ്വീകരിക്കുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയില്‍ പഞ്ചായത്തില്‍ വ്യാപകമായി ക്രമക്കേട് നടത്തി അര്‍ഹരായ ഗുണഭോക്താക്കളെ ഒഴിവാക്കാനും ക്രമക്കേടുകള്‍ നടത്തുവാനും പ്രസിഡന്റും സെക്രട്ടറിയും ശ്രമിക്കുകയാണ്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അര്‍ഹരായവരെ മുഴുവനും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യത്തോടെ പ്രദേശവാസികള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."