മഴക്കെടുതി: കൊല്ലം ജില്ലയില്‍ മൂന്നുവീടുകള്‍ പൂര്‍ണ്ണമായും 25 എണ്ണം ഭാഗികമായും തകര്‍ന്നു
കൊല്ലം: രണ്ടുദിവസത്തിലധികമായി തുടരുന്ന മഴക്കെടുതിയില്‍ ജില്ലയില്‍ മൂന്നുവീടുകള്‍ പൂര്‍ണ്ണമായും 25 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇന്നു രണ്ടു വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. പത്തനാപുരം പാതിലിക്കല്‍ അഫ്‌സല്‍ മന്‍സിലില്‍ ഷെറീഫ്, കരുനാഗപ്പള്ളി ആലപ്പാട് സ്രായിക്കാട് പുതുപ്പറമ്പില്‍ രാജം, ഓച്ചിറ താലത്രപടിക്കല്‍ ഓമന എന്നിവരുടെ വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്.
പലയിടത്തും കിണറുകള്‍ ഇടിഞ്ഞു. മരക്കൊമ്പുകള്‍ ഒടിഞ്ഞ് വീടുകളുടെ മുകളിലേക്ക് വീണു മൂന്നുപേര്‍ക്ക് പരുക്കേറ്റു. വ്യാപകമായി കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റുമുകളും തുറന്നിട്ടുണ്ട്. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികേയന്‍ അറിയിച്ചു.
തെന്‍മല ഡാമില്‍ ജലനിരപ്പ് 108.5 അടിയായി ഉയര്‍ന്നെങ്കിലും നിലവില്‍ ഡാം തുറന്നുവിടേണ്ട സാഹചര്യമായിട്ടില്ല. അടിയന്തിര സാഹചര്യങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."