കതിരൂര്‍ മനോജ് വധം: പി.ജയരാജനെതിരേ യു.എ.പി.എ ചുമത്തിയ കുറ്റപത്രം സി.ബി.ഐ കോടതി സ്വീകരിച്ചു
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരേ യു.എ.പി.എ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രം പ്രത്യേക സി.ബി.ഐ കോടതി സ്വീകരിച്ചു.
യു.എ.പി.എ ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കേസിലെ 25ാം പ്രതിയായ ജയരാജനെതിരേ സി.ബി.ഐ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ യു.എ.പി.എ ചുമത്തിയ അനുബന്ധ കുറ്റപത്രം കഴിഞ്ഞയാഴ്ചയാണ് സമര്‍പ്പിച്ചത്.
യു.എ.പി.എ ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന് പ്രതിഭാഗം കുറ്റപത്രം സമര്‍പ്പിച്ച വേളയില്‍ ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിശദമായ പരിശോധനയ്ക്ക് ശേഷം ഇന്നലെ അനുബന്ധ കുറ്റപത്രം സ്വീകരിച്ചത്.
നവംബര്‍ 16ന് പി.ജയരാജന്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ 18ാം വകുപ്പ് അടക്കമുള്ളവയാണ് ജയരാജനെതിരെ സി.ബി.ഐ ചുമത്തിയിരിക്കുന്നത്.കൊലപാതകത്തിന്റെ മുഖ്യ ആസൂത്രികന്‍ ജയരാജനാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ആര്‍.എസ്.എസ് നേതാവായ എളന്തോട്ടത്ത് മനോജ് 2014 സെപ്റ്റംബര്‍ ഒന്നിനാണ് കതിരൂരില്‍ വെട്ടേറ്റ് കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."