റോഹിംഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കുന്നത് ന്യായീകരിക്കാനാകാത്തത്: മമത
കൊല്‍ക്കത്ത: ഇന്ത്യയില്‍ അഭയാര്‍ഥികളായി എത്തിയ റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നയത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. റോഹിംഗ്യന്‍ വിഷയത്തില്‍ രാജ്യം സ്വീകരിച്ച നിലപാട് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പറഞ്ഞ മമത, എല്ലാവരേയും ഭീകരരായി കാണുന്ന പ്രവണത ശരിയല്ലെന്നും വ്യക്തമാക്കി.
ഏതെങ്കിലും ഒരാള്‍ ഭീകരനാണെങ്കില്‍ മറ്റുള്ളവരെല്ലാം ഇത്തരക്കാരാണെന്ന് പറയാനാകില്ല. അഭയാര്‍ഥികളായി എത്തിയവരില്‍ പലരും നിരപരാധികളാണ്. ഇവരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തരുത്. റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി.
അഭയാര്‍ഥികളായി എത്തിയ പാവങ്ങളെല്ലാം ഭീകരരാണെന്ന് പറയാന്‍ കഴിയില്ല. ചിലര്‍ ഒരുപക്ഷെ ഏതെങ്കിലും ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം. എന്നാല്‍ ഭീകരരും സാധാരണക്കാരും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഏത് സമുദായത്തിലും നല്ലതും ചീത്തയുമായ ആളുകളുണ്ടാകും. എന്നാല്‍ ഇതിന്റെ പേരില്‍ സമുദായത്തെ ആകെതന്നെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ആര് ഭീകരപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും അത് അംഗീകരിക്കാവുന്നതല്ല. ഇവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. എന്നാല്‍ നിര്‍ദോഷികളും പാവങ്ങളുമായ ജനങ്ങളെയെല്ലാം ഭീകരരായി മുദ്രകുത്തി രാജ്യത്തുനിന്ന് പുറത്താക്കുന്നത് ശരിയല്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."