HOME
DETAILS
MAL
നേപ്പാള്‍ വഴി ടിബറ്റിലേക്ക് പുതിയ റോഡ് തുറന്ന് ചൈന
backup
September 19 2017 | 00:09 AM
ബെയ്ജിങ്: നേപ്പാള്‍ അതിര്‍ത്തിയിലൂടെ ടിബറ്റിലേക്ക് പുതിയ റോഡ് തുറന്ന് ചൈന. പൊതുജനങ്ങള്‍ക്കായും പ്രതിരോധ ആവശ്യങ്ങള്‍ക്കുമായി ഈ പാതയെ ഉപയോഗപ്പെടുത്താനാണ് തീരുമാനമെന്ന് ചൈനയുടെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഏഷ്യയിലേക്കുള്ള സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചൈനയുടെ പുതിയ നീക്കമെന്നാണ് നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം.
ചൈനയിലെ സിഗാസ് വിമാനതാവളത്തില്‍ നിന്ന് 40.4 കി.മീ ദൂരത്തിലാണ് ഹൈവേ നിര്‍മിച്ചിരിക്കുന്നത്. പുതിയ പാതയിലൂടെ ഒരു മണിക്കൂര്‍ മുപ്പത് മിനിറ്റിനുള്ളില്‍ ടിബറ്റിലേക്ക് എത്താന്‍ സാധ്യമാവും. ഇതുവഴി തെക്കന്‍ ഏഷ്യയിലേക്ക് ചൈനയില്‍ നിന്ന് എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സാധ്യമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."