ഉ.കൊറിയക്കുസമീപം ചൈനീസ്-റഷ്യന്‍ സൈനികാഭ്യാസം
മോസ്‌കോ: യു.എസ്-ദ.കൊറിയന്‍ വ്യോമ ശക്തിപ്രകടനത്തിനു പിറകെ ഉ.കൊറിയക്കു സമീപം നാവികാഭ്യാസവുമായി സഖ്യരാജ്യങ്ങളായ ചൈനയും റഷ്യയും. രണ്ടു ഭാഗത്തുനിന്നും ഉ.കൊറിയയെ പ്രതിരോധത്തിലാക്കുന്ന തരത്തിലാണ് രാജ്യങ്ങളുടെ സൈനികാഭ്യാസങ്ങള്‍.
ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് റഷ്യന്‍-ചൈനീസ് സംയുക്ത നാവിക പരിശീലനം നടക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ ബാള്‍ട്ടിക് മേഖലയിലും നാവികാഭ്യാസം നടന്നിരുന്നു. റഷ്യന്‍ തുറമുഖമായ വഌഡിവോസ്‌തോയ്ക്കു പുറത്തുള്ള കടലിടുക്കായ പീറ്റര്‍ ദ ഗ്രേറ്റ് ബേയ്ക്കും ഒകോസ്ത്ക് കടലിനുമിടയിലാണ് ഇപ്പോള്‍ നാവിക പരിശീലനം നടക്കുന്നത്. ജപ്പാന്‍ കടലിലെ ഏറ്റവും വലിയ കടലിടുക്കാണ് ഉ.കൊറിയ-റഷ്യന്‍ അതിര്‍ത്തിയിലുള്ള പീറ്റര്‍ ദ ഗ്രേറ്റ് ബേ. ഒകോസ്ത്ക് കടല്‍ ജപ്പാന്റെ വടക്കന്‍ ഭാഗത്തും.
അതേസമയം, ഉ.കൊറിയയുമായി ബന്ധപ്പെട്ട നിലവിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടല്ല റഷ്യന്‍-ചൈനീസ് സൈനികാഭ്യാസം എന്നാണ് വിവരം. ഇരുരാജ്യങ്ങളും വിഷയത്തില്‍ നയതന്ത്ര പരിഹാരം കാണണമെന്ന നിലപാടുകാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."