HOME
DETAILS
MAL
സുഷമ സ്വരാജ് ഇവാന്‍ക ട്രംപുമായി കൂടിക്കാഴ്ച നടത്തി
backup
September 19 2017 | 04:09 AM
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ വച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
നവംബറില്‍ ഇന്ത്യയില്‍ വച്ച് നടക്കുന്ന ആഗോള സംരഭകത്വ ഉച്ചകോടിയില്‍ അമേരിക്കന്‍ സംഘത്തെ നയിക്കുന്നത് ഇവാന്‍കയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച നടത്തി. വനിത സംരഭകത്വത്തെക്കുറിച്ചു ഇരുവരും ചര്‍ച്ച നടത്തി.
കൂടിക്കാഴ്ച്ച സന്തോഷകരമായിരുന്നുവെന്നും ഊര്‍ജസ്വലയായ വിദേശകാര്യമന്ത്രിയാണ് സുഷമയെന്നും കൂടിക്കാഴ്ചക്കു ശേഷം ഇവാന്‍ക ട്വിറ്ററില്‍ കുറിച്ചു. നവംബര്‍ 28 മുതല്‍ 30 വരെ ഹൈദരാബാദില്‍ വച്ചാണ് ആഗോള സംരംഭകത്വ ഉച്ചകോടി നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."