കോവൂര്‍-പാലാഴി റോഡിന് 50 ലക്ഷം
കോഴിക്കോട്: സൗത്ത് നിയോജക മണ്ഡലത്തിലെ കോവൂര്‍-പാലാഴി റോഡ് നവീകരണത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സ്ഥലം എം.എല്‍.എ ഡോ. എം.കെ മുനീര്‍ അറിയിച്ചു. അടിയന്തരമായി ഈ പ്രവൃത്തി ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത പാലാട്ട് ഗവ. യു.പി സ്കൂളിന് 50 ലക്ഷം രൂപയുടെ കെട്ടിടം നിര്‍മിക്കുന്നതിനും മാനാഞ്ചിറ ഗവ. മോഡല്‍ എച്ച്.എസ്.എസിന് ഒരു കോടി രൂപയുടെ കെട്ടിടം നിര്‍മിക്കുന്നതിനും ഭരണാനുമതി ലഭിച്ചതായും എം.എല്‍.എ അറിയിച്ചു.
കൂടാതെ സൗത്ത് നിയോജകമണ്ഡലത്തിലെ ഏഴു റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് വകുപ്പില്‍നിന്നും ഒരു കോടി രൂപ അനുവദിച്ച് ഉത്തരവായി.
മാവൂര്‍ റോഡ് (ഏഴു ലക്ഷം രൂപ), മാങ്കാവ്-കോന്തനാരി റോഡ് (20 ലക്ഷം രൂപ), പുതിയറ-പൊറ്റമ്മല്‍ (20 ലക്ഷം), മീഞ്ചന്ത-മാത്തോട്ടം (15 ലക്ഷം), ഫ്രാന്‍സിസ് റോഡ്-വല്യങ്ങാടി ചുങ്കം (18 ലക്ഷം) തുടങ്ങിയ പ്രധാന പ്രവൃത്തികള്‍ക്കാണ് ഫണ്ട് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."