HOME
DETAILS

മാണിക്കും മുസ്‌ലിം ലീഗിനും പരോക്ഷ സ്വാഗതവുമായി സി.പി.എം

  
backup
August 12 2016 | 20:08 PM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b2%e0%b5%80%e0%b4%97%e0%b4%bf%e0%b4%a8


തിരുവനന്തപുരം: യു.ഡി.എഫ് വിട്ട കെ.എം മാണിയെയും യു.ഡി.എഫില്‍ തുടരുന്ന മുസ്‌ലിംലീഗിനെയും സ്വാഗതം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ദേശാഭിമാനിയും.
ഇന്നലെ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചരല്‍ക്കുന്നിനുശേഷം എന്ന ലേഖനത്തിലാണ് കോടിയേരി മാണിയെ ഒരിക്കല്‍ക്കൂടി ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തത്.
ജനകീയപ്രശ്‌നങ്ങളില്‍ വര്‍ഗീയത ആരോപിച്ച് ആരെയും തീണ്ടാപ്പാടകലെ നിര്‍ത്തുന്നതില്‍ ന്യായീകരണമില്ലെന്നു വ്യക്തമാക്കിയാണ് ദേശാഭിമാനി മുസ്‌ലിംലീഗിനു പരോക്ഷ ക്ഷണം ഒരുക്കുന്നത്.
യു.ഡി.എഫ് തകര്‍ച്ചയുടെ ഗുണഭോക്താക്കളായി മാറാന്‍ ബി.ജെ.പിയെ അനുവദിച്ചുകൂടെന്നു ലേഖനത്തില്‍ കോടിയേരി ആവര്‍ത്തിക്കുന്നു. ഇടതുമുന്നണിയുടെ അടിത്തറ വികസിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന കോടിയേരി, മാണിയുടെ ഇടതുപ്രവേശനത്തെ വിമര്‍ശിക്കുന്ന സി.പി.ഐക്കുള്ള മറുപടിയും നല്‍കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 91 സീറ്റും യു.ഡി.എഫിനെക്കാള്‍ നാലര ശതമാനം വോട്ടും അധികം ലഭിച്ചെങ്കിലും എല്‍.ഡി.എഫിനു ലഭിച്ചത് 43.35 ശതമാനം വോട്ടാണ്. ഇതു കുറവാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ സി.പി.എമ്മും എല്‍.ഡി.എഫും ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള രാഷ്ട്രീയശക്തിയായി മാറണമെന്നും അതാണു കേരള രാഷ്ട്രീയത്തില്‍ വരേണ്ട ഗുണപരമായ മാറ്റമെന്നും വ്യക്തമാക്കുന്നുണ്ട്.
എല്‍.ഡി.എഫ് എന്നത് തെരഞ്ഞെടുപ്പിലൂടെ മന്ത്രിസഭ ഉണ്ടാക്കുക എന്ന അജന്‍ഡയുമായി നീങ്ങുന്ന രാഷ്ട്രീയസംവിധാനമല്ല. എതിര്‍ചേരിയിലെ ബൂര്‍ഷ്വാ നേതൃത്വത്തിലുണ്ടാകുന്ന പടലപ്പിണക്കവും കലാപവും ഉപയോഗപ്പെടുത്തി ബഹുജനങ്ങളെ കൂടുതല്‍ ഇടതുപക്ഷ ചേരിയിലേക്ക് അണിനിരത്താന്‍ ബാധ്യതയുള്ള വര്‍ഗരാഷ്ട്രീയ മുന്നണിയാണെന്നും കോടിയേരി ഓര്‍മപ്പെടുത്തുന്നു.
എതിര്‍ചേരിയിലെ ഭിന്നതയും കലാപവും എത്രത്തോളം അനുഗുണമായി ഉപയോഗിക്കാമെന്നു വിലയിരുത്തി അതിന് അനുസരണമായ അടവും സമീപനവും സി.പി.എമ്മും എല്‍.ഡി.എഫും സ്വീകരിക്കുമെന്നുമാണ് കോടിയേരിയുടെ നിലപാട്.
യു.ഡി.എഫ് എന്ന പൊളിഞ്ഞ കപ്പല്‍ ഉപേക്ഷിക്കാനുള്ള കേരള കോണ്‍ഗ്രസ്(എം) തീരുമാനം കോണ്‍ഗ്രസിനു കനത്ത ആഘാതമായി എന്ന ആക്ഷേപത്തോടെ ആരംഭിക്കുന്ന ലേഖനത്തില്‍ നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി മാറുമെന്ന മാണിയുടെ പ്രഖ്യാപനം അപ്രധാനം അല്ലെന്നും വ്യക്തമാക്കുന്നു. അതേസമയം യു.ഡി.എഫുമായി തെറ്റുന്ന കക്ഷികള്‍ സംഘപരിവാറിന്റെ തൊഴുത്തില്‍ ചെന്നുപെടുന്നതിനെതിരേ ജാഗ്രതാപൂര്‍വമായ നിലപാട് സ്വീകരിക്കണമെന്ന മുന്നറിയിപ്പും കോടിയേരി നല്‍കുന്നുണ്ട്.
മാണി ബി.ജെ.പി പാളയത്തില്‍ എത്തുന്നത് തടയണമെന്നു പറയുകവഴി ഇടതുമുന്നണിയിലേക്ക് പരോക്ഷമായി ക്ഷണിക്കുകയാണ് ലേഖനത്തില്‍.
അതേസമയം മാണി എന്‍.ഡി.എയിലേക്ക് ചേക്കേറുമെന്ന സൂചനകളെ തുടക്കത്തിലേ പൊളിച്ചെഴുതാനും ലേഖനം ശ്രമിക്കുന്നുണ്ട്. എല്ലാ മുന്നണികളോടും സമദൂരമെന്ന നിലപാട് എന്‍.ഡി.എയിലേക്ക് ചേക്കാറാനുള്ള സൂത്രവിദ്യയാണെങ്കില്‍ അതിനു വാലുപോയ കുരങ്ങന്റെ ന്യായങ്ങളെക്കാള്‍ വലിയ പ്രസക്തിയൊന്നുമില്ല.
സംഘപരിവാറിന്റെ ഘര്‍വാപസി മുഖ്യമായും ലക്ഷ്യമിടുന്നത് ക്രിസ്ത്യന്‍ മതവിഭാഗങ്ങളെയാണ്. ക്രിസ്ത്യാനികള്‍ക്കെതിരായ സംഘപരിവാര്‍ അതിക്രമങ്ങള്‍ പഴങ്കഥകളല്ലെന്നും ഇത് മറന്നു മാണിയും കൂട്ടരും നിലപാടെടുത്താല്‍ അവര്‍ ചെന്നെത്തുക മഹാവിപത്തിലാകുമെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അതിനിടെ മാണിയെയും പി.ജെ ജോസഫിനെയും പിളര്‍ത്താനുള്ള പരോക്ഷശ്രമവും ലേഖനത്തിലുണ്ട്. കേരള കോണ്‍ഗ്രസ് എം എന്നത് മാണിയും ജോസഫും നയിക്കുന്ന രണ്ടു ഗ്രൂപ്പുകള്‍ ചേര്‍ന്നതാണെന്ന ധ്വനി പാര്‍ട്ടി പിളര്‍ത്തി ജോസഫിനെ ഒപ്പം കൂട്ടാനുള്ള മുന്നൊരുക്കമായും വിലയിരുത്തപ്പെടുന്നു.
എന്‍.ഡി.എയിലേക്ക് ചേക്കാറാനുള്ള നീക്കത്തെ ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ച സാഹചര്യത്തിലാണ് ലേഖനത്തിലെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടുമാസത്തെ പിണറായി സര്‍ക്കാരിന്റെ ഭരണം ഇതുപോലെ മുന്നോട്ടുപോയാല്‍ ഔപചാരികമായി പിരിച്ചുവിട്ടില്ലെങ്കിലും യു.ഡി.എഫ് തകരുമെന്ന് പകല്‍പോലെ വ്യക്തമായതിനാലാണ് മാണിയും ജോസഫും മുന്നണി വിടാന്‍ തീരുമാനിച്ചതെന്നും ലേഖനം വ്യക്തമാക്കുന്നു.
അതേസമയം യു.ഡി.എഫിന്റെ തകര്‍ച്ചയും ഭാവികേരളവും എന്ന ശീര്‍ഷകത്തില്‍ ദേശാഭിമാനിയുടെ മുഖപ്രസംഗത്തിലാണ് മാണിക്കു പുറമേ മുസ്ലിംലീഗിനെക്കൂടി ഇടതുമുന്നണിയുമായി സഹകരിപ്പിക്കാമെന്ന് വ്യക്തമാക്കുന്നത്.
യു.ഡി.എഫ് വിട്ടുവരുന്നവരുമായി പ്രശ്‌നാധിഷ്ഠിതമായി സഹകരിക്കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ ന്യായീകരിക്കുന്നതാണ് മുഖപ്രസംഗം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  19 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  37 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  40 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 hours ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  2 hours ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago