വായനശാല തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചു
മാനന്തവാടി: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഒഴക്കോടി നാഷണല്‍ വായനശാല ഭരണസമിതിയിലേക്ക് ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് വായനശാല സംരക്ഷണ സമിതി ബഹിഷ്‌ക്കരിച്ചു.
സ്ഥാനാര്‍ഥികള്‍ക്ക് വോട്ടര്‍ പട്ടിക നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സംരക്ഷണ സമിതിയില്‍പ്പെട്ട സ്ഥാനാര്‍ഥികള്‍ വരണാധികാരിക്ക് പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ തയ്യാറാകാതെ വരണാധികാരി ഏകപക്ഷീയമായി നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ചാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചത്.
വോട്ടെടുപ്പ് ദിനത്തിലാണ് വോട്ടര്‍മാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
ഇതില്‍ നിലവിലുള്ള ഭരണസമിതിയെ എതിര്‍ക്കുന്ന നിരവധി പേരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയും നിയമവിരുദ്ധമായി തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിന് ശേഷം അംഗത്വം നല്‍കിയവരെ ഉള്‍പ്പെടുത്തിയുമാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
അതേസമയം തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷം വിജയിച്ചു.
ഷാജി പഴയവീട്ടില്‍(പ്രസി), എ.കെ ശ്രീധരന്‍(വൈ.പ്രസി), ഇ.കെ മോഹനന്‍(സെക്ര), പാര്‍വ്വതി സത്യന്‍(ജോ.സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."