അപൂര്‍വ അറബി കൈയെഴുത്തുപ്രതി കണ്ടെണ്ടടുത്തു
റിയാദ്: ഗ്രീസിലെ അഥോസ് പര്‍വതത്തില്‍നിന്ന് അതിപുരാതനമായ അപൂര്‍വ അറബി കൈയെഴുത്തുപ്രതികള്‍ കണ്ടെണ്ടടുത്തു. കുവൈത്ത് ഗവേഷകസംഘമാണ് പ്രതി കണ്ടെണ്ടത്തിയത്.കുവൈത്ത് സര്‍വകലാശാലയില്‍ നിന്നുള്ള സംഘം നടത്തിയ പഠനത്തിനിടെയാണ് പുരാതന കാലത്ത് അവിടെ ജീവിച്ചിരുന്ന അറബികളുടെയും മുസ്‌ലിംകളുടെയും ചരിത്രം മനസിലാക്കാന്‍ ഉപകരിക്കുന്ന തരത്തിലുള്ള അപൂര്‍വ കൈയെഴുത്തുപ്രതികള്‍ കണ്ടെത്തിയത്. ചരിത്രഗവേഷകന്‍ പ്രൊഫസര്‍ ഡോ. അബ്ദുല്‍ ഹാദി അല്‍ അജ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ ജീവിച്ചിരുന്നവരുടെ ദൈനംദിന നടപടികള്‍, ശാസ്ത്രീയ നിരീക്ഷണങ്ങള്‍, മതകാര്യങ്ങള്‍ തുടങ്ങിയവ പരാമര്‍ശിക്കുന്ന കൈയെഴുത്തുപ്രതി കണ്ടെണ്ടത്തിയത്.
ക്രിസ്തുമതത്തില്‍ ഏറേ ചരിത്രപ്രധാനമുള്ള മലനിരകളാണ് അഥോസ്. ഏകദേശം 1800 വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പര്‍വതനിരയാണ് ഇതെന്നു ചരിത്രം രേഖപ്പെടുത്തുന്നു. ഈ മലനിരകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 1988ല്‍ യുനെസ്‌കോ ഈ പ്രദേശത്തെ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡോ.അബ്ദുല്‍ ഹാദി അല്‍ അജ്മിക്ക് പുറമേ സര്‍വകലാശാല പ്രഫസര്‍മാരായ ഡോ.മുഹമ്മദ് അല്‍ മര്‍സൂഖി, ഡോ.ഹസന്‍ ബദാവി എന്നിവരുള്‍പ്പെട്ട സംഘമാണ് കണ്ടെണ്ടത്തലിനു പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."