HOME
DETAILS

ആത്മീയ ചൂഷകരെ കരുതിയിരിക്കുക: ജിഫ്‌രി തങ്ങള്‍

  
backup
September 19 2017 | 05:09 AM

%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b5%80%e0%b4%af-%e0%b4%9a%e0%b5%82%e0%b4%b7%e0%b4%95%e0%b4%b0%e0%b5%86-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b0%e0%b4%bf

 

ദോഹ: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ആത്മീയ ചൂഷണത്തെ കരുതിയിരിക്കണമെന്നും ഇല്ലാത്ത അത്ഭുതകഥകള്‍ പ്രചരിപ്പിച്ചു ആത്മീയതയോടുള്ള ജനങ്ങളുടെ ആഭിമുഖ്യത്തെ ദുരുപയോഗം ചെയ്യുന്ന കപട ആത്മീയതയുടെ വക്താക്കളെയും വ്യാജ ത്വരീഖത്തുകാരെയും അകറ്റിനിറുത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. ദോഹയില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമായ നയങ്ങളെയും നടപടികളെയും മഹത്തായ ഇന്ത്യന്‍ ഭരണഘടനക്കുള്ളില്‍നിന്ന് എതിര്‍ക്കുകയെന്നതാണ് സമസ്തയുടെ നയമെന്നും സമൂഹത്തില്‍ ചിദ്രത സൃഷ്ടിക്കുന്ന ശക്തികള്‍ക്കെതിരേ കര്‍ശനമായി നിലകൊള്ളുമെന്നും തങ്ങള്‍ സൂചിപ്പിച്ചു. മലപ്പുറം ജില്ലയിലെ മുണ്ടക്കുളത്ത് നടന്നുവരുന്ന ശംസുല്‍ ഉലമ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് (എസ്.എം.ഐ.സി) ഖത്തര്‍ കമ്മിറ്റിയുടെ പ്രഖ്യാപനം തങ്ങള്‍ നിര്‍വഹിച്ചു. എസ്.എം.ഐ.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ദാരിമി പദ്ധതി വിശദീകരിച്ചു. സ്വീകരണ സമ്മേളനം കേരള ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഇസ്മാഊല്‍ ഹുദവി ഉദ്ഘാടനം ചെയ്തു. സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദലി ഖാസിമി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ കമ്മിറ്റി പ്രസിഡന്റ് മുനീര്‍ ഹുദവി ചങ്ങരംകുളം, സലീം നാലകത്ത്, ഫൈസല്‍ നിയാസ് ഹുദവി, ബാപ്പു ഹാജി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago