എച്ച്.എന്‍.സി സൂപ്പര്‍ സ്പെഷാലിറ്റി ഫാമിലി ക്ലിനിക്ക് തലശ്ശേരിയില്‍
തലശ്ശേരി: തലശ്ശേരി കീഴന്തിമുക്കില്‍ എച്ച്.എന്‍.സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ എച്ച്.എന്‍.സി സൂപ്പര്‍ സ്പെഷാലിറ്റി ഫാമിലി ക്ലനിക്ക് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചെയര്മാന് ഡോ. ഷാനിത് മംഗലാട്ട് ,എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഷിജാസ് മംഗലാട്ട്, സയ്യിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എ.എന്‍ ഷംസീര്‍ എം.എല്‍.എ, ,നഗരസഭാ ചെയര്മാന് സി.കെ രമേശന്, അബ്ദുല്‍ ഖാദര്‍ മൗലവി, വത്സന് തില്ലങ്കേരി, പി.സത്യപ്രകാശ്, അഡ്വ. പി.വി സൈനുദ്ദീന്‍, ഷെറിന്ബാബു, ബിനീഷ് പറമ്പത്ത്, പി. ഹരികുമാര്‍, എബിന്‍ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. ഫാര്‍മസി, എക്സ്റേ, ലാബ് ,ഓഡിയോളജി യൂനിറ്റ് എന്നിവയുടെ ഉദ്ഘാടനവും തദവസരത്തില്‍ നടന്നു.
ചിലവ ്കുറഞ്ഞ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ഏറ്റവും നല്ല അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയതായും ഉദ്ഘാടന സമ്മേളനത്തില്‍ ചെയര്മാന് ഡോ. ഷാനിത് മംഗലാട്ട് പറഞ്ഞു. ഔട്ട് പേഷ്യന്റ് സംവിധാനത്തിലാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. രാവിലെ എട്ട് മണി മുതല്‍ രാത്രി 10 മണിവെര പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."