ആദിവാസി മേഖലകളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം: എം.പി
കണ്ണൂര്‍: സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ പ്രാദേശികപ്രതിഭാ കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ.കെ രാഗേഷ് എം.പി നിര്‍വഹിച്ചു. ആദിവാസി മേഖലകളില്‍ ഇനിയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു. കുട്ടികളുടെ അടിസ്ഥാന പഠനശേഷി വികസിപ്പിക്കുന്നതിനും നൈസര്‍ഗികമായ കഴിവുകള്‍ വളര്‍ത്തുന്നതിനും ഊന്നല്‍ നല്കി സര്‍വശിക്ഷാ അഭിയാന് ജില്ലയില്‍ നൂറോളം പ്രാദേശിക പഠനകേന്ദ്രങ്ങളില്‍ ആദ്യത്തേതിന്റെ ഉദ്ഘാടനമാണ് ഇരിട്ടിയില്‍ നടന്നത്. വിളമന ഗവ. എല്‍.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ അധ്യക്ഷയായി. സര്‍വശിക്ഷാ അഭിയാന് ജില്ലാ പ്രോജക്ട് ഓഫിസര്‍ ഡോ. പി.വി പുരുഷോത്തമന് പദ്ധതി വിശദീകരണം നടത്തി. എന്‍. അശോകന്, തോമസ് വര്‍ഗീസ്, കെ. മോഹനന്, കെ. പവിത്രന്, വിജയലക്ഷ്മി പാലക്കുഴി, അഡ്വ. ബിനോയ് കുര്യന്, എം.പി ശശിധരന്, കെ.സി മനോഹരന്, പി.ബി സദാനന്ദന്, എം. ഷൈലജ, ടി.പി വേണുഗോപാലന്‍, തുളസീധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."