HOME
DETAILS
MAL
'നിയമത്തിനു മേലെയല്ല മനുഷ്യത്വം'; റോഹിംഗ്യകളെ പാകിസ്താന് എടുത്തോളൂയെന്ന് കേന്ദ്രമന്ത്രി
backup
September 19 2017 | 12:09 PM
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിങ് റോഹിംഗ്യന്‍ വിഷയത്തിലും പ്രസ്താവനയുമായി രംഗത്ത്. റോഹിംഗ്യകളെ പാകിസ്താന് എടുത്തോളൂയെന്നാണ് ഗിരിരാജ് സിങ് പറയുന്നത്.
'അവരുടെ വാത്സല്യമായ' ജയ്ഷേ മുഹമ്മദ് മേധാവി മസൂദ് അസറിനെ ഏറ്റെടുത്ത പോലെ ഇതും എടുത്തോളൂയെന്നാണ് മന്ത്രിയുടെ വാദം. റോഹിംഗ്യകള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം അദ്ദേഹം ആവര്‍ത്തിച്ചു.
നിയമത്തിനു മേലെയല്ല മനുഷ്യത്വമെന്നും അദ്ദേഹം പറഞ്ഞു. ''ഇന്ത്യയില്‍ റോഹിംഗ്യകളെ പിന്തുണയ്ക്കുന്ന ചില രാഷ്ട്രീയക്കാരുണ്ട്''- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."