കീരമ്പാറയില്‍ കാറ്റില്‍ വ്യാപക നാശനഷ്ടം
കോതമംഗലം: കീരമ്പാറ പഞ്ചായത്തില്‍ തിങ്കളാഴ്ച രാത്രി ആഞ്ഞുവീശിയ കാറ്റില്‍ വ്യാപക നാശനഷ്ടം . വെളിയേല്‍ചാല്‍, മുട്ടത്തുകണ്ടം , കൊണ്ടിമറ്റം , പുന്നേക്കാട് , ഊഞ്ഞാപ്പാറ എന്നീ പ്രദേശങ്ങളിലാണ് അര്‍ധരാത്രിയോടെ കാറ്റ് ആഞ്ഞടിച്ചത്. അതിഭയരങ്കര ശബ്ദത്തോടെ ഏതാനും മിനിറ്റുകള്‍ വീശിയ കാറ്റില്‍ നൂറുകണക്കിന് റബര്‍ മരങ്ങള്‍ കടപുഴകി. തേക്ക് ,ജാതി , കമുക് , വാഴ തുടങ്ങിയവയും ഒടിഞ്ഞും മറിഞ്ഞും വീണ് വന്‍ കൃഷി നാശമാണ് സംഭവിച്ചിട്ടുള്ളത് . മരങ്ങള്‍ വീണ് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പുത്തന്‍പുരയില്‍ യോഹന്നാന്‍ , പള്ളിമാലി സാബു കുര്യാക്കോസ്, പള്ളിമാലി ബിന്നി മത്തായി , പുത്തന്‍പുര ജോര്‍ജ്ജ് വര്‍ഗീസ് തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് നഷ്ടങ്ങളേറെയും.
പുത്തന്‍പുരയില്‍ ജോര്‍ജ്ജ് , കൊച്ചുകുടി ജോണി , രവി നിലംവേലി , കുഴിക്കാട്ടില്‍ ജസ്റ്റിന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പള്ളിമാലി ഉതുപ്പ് വര്‍ഗീസിന്റെ വീടിനോട് ചേര്‍ന്നുള്ള തണ്ടിക പൂര്‍ണമായും തകര്‍ന്നു. പുന്നേക്കാടും ഊഞ്ഞാപ്പാറയിലും പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇടവിളായില്‍ ജോയി ഏത്തവാഴ കൃഷി ചെയ്തിരുന്നത് . രണ്ടിടത്തുമായി നാലായിരത്തിലേറെ വാഴകള്‍ കാറ്റില്‍ നിലം പൊത്തി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."