റേഷന്‍ സംരക്ഷണ സമിതി യോഗം
പെരുമ്പാവൂര്‍: ദേശീയ ഭക്ഷ്യഭദ്രതാനിയമപ്രകാരമുള്ള റേഷന്‍ ലഭിക്കുവാന്‍ അര്‍ഹരായവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരേ രണ്ടാംഘട്ട സമരപരിപാടികള്‍ ആരംഭിക്കാന്‍ കേരള റേഷന്‍ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ റേഷന്‍ മുന്‍ഗണനാപട്ടിക ഗ്രാമസഭകളില്‍ അവതരിപ്പിക്കാതെ പൊതുജനങ്ങളില്‍ നിന്നും മറച്ചുവച്ചത് അധികാര ദുര്‍വിനിയോഗവും നിയമലംഘനവുമാണെന്നാരോപിച്ച് 26ന് രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ കൂട്ടധര്‍ണ്ണ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് വിതരണം ചെയ്ത റേഷന്‍ കാര്‍ഡുകളില്‍ അനേകം കുടുംബങ്ങള്‍ റേഷന്‍ പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ പി.പി. ചന്തു അദ്ധ്യക്ഷത വഹിച്ചു. എം.എ. കൃഷ്ണന്‍കുട്ടി, എം.കെ. അംബേദ്കര്‍, ശിവന്‍ കദളി, പരമേശ്വരന്‍, കെ.എ കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."