കൊച്ചി നഗരസഭക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യ വിവരാവകാശ കമ്മിഷണര്‍
പള്ളുരുത്തി: വിവരാവകാശം സംബന്ധിച്ച് മറുപടി നല്‍കാത്തതിനേ തുടര്‍ന്ന് കൊച്ചി നഗരസഭക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യ വിവരാവകാശ കമ്മിഷണര്‍. നഗരസഭാ പരിധിയിലെ 25 ാം ഡിവിഷനില്‍ പുതിയതായി നിര്‍മിക്കപ്പെട്ട കെട്ടിടത്തിന്റെ ഉയരം വ്യക്തമാക്കണമെന്നും ടൗണ്‍ പ്ലാനിങ് അസിസ്റ്റന്റ് എഞ്ചിനീയര്‍, ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ സര്‍വീസ് ബുക്കില്‍ പതിഞ്ഞ മേല്‍വിലാസം സംബന്ധിച്ച വിവരം നല്‍കണമെന്നതും ഉള്‍പ്പെടെ ആറ് ഇനങ്ങളിലായി സ്വാശ്രയ സെക്രട്ടറി കെ പ്രഭാകരന്‍ വിവരാവകാശ നിയമപ്രകാരം നഗരസഭയെ സമീപിച്ചിരുന്നു. എന്നാല്‍ കൃത്യമായി വിവരം നല്‍കാത്തതിനേ തുടര്‍ന്ന് അപേക്ഷകന്‍ മുഖ്യ വിവരാകാശ കമ്മിഷണര്‍ക്ക് മുമ്പാകെ ഹരജി നല്‍കുകയായിരുന്നു.
കൊച്ചി നഗരസഭാമേഖലാ ഓഫിസ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒന്നാം എതിര്‍കക്ഷിയായും ടൗണ്‍ പ്ലാനിങ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ രണ്ടാം എതിര്‍കക്ഷിയുമായാണ് ഹരജിക്കാരന്‍ മുഖ്യ വിവരാവകാശ കമ്മിഷണറെ സമീപിച്ചത്. നഗരസഭ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആവശ്യപ്പെട്ട രേഖകള്‍ 15 ദിവസത്തിനകം സൗജന്യമായി നല്‍കണമെന്ന് മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം.പോള്‍ ഉത്തരവിട്ടു.
വിവരാവകാശ നിയമപ്രകാരം ഇത്തരം വീഴ്ചകള്‍ ഗുരുതരമാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. നിയമത്തിലെ 20 (1) വകുപ്പ് പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുവാന്‍ കമ്മിഷന്‍ തീരുമാനിക്കുന്നതായും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇനിയും ഉത്തരം വീഴ്ചകള്‍ തുടര്‍ന്നാല്‍ കൊച്ചി നഗരസഭ സെക്രട്ടറിയെ വിളിച്ചു വരുത്തി നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."