എല്ലാവര്ക്കും ഭൂമി ലഭ്യമാക്കാനുള്ള സമരത്തിന് രാഷ്ട്രീയ ജനാധിപത്യ സഭ നേതൃത്വം നല്‍കും: സി.കെ ജാനു
പെരുമ്പാവൂര്‍: ആദിവാസികള്‍ക്കും ദളിതര്‍ക്കും മാത്രമല്ല മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കാനുള്ള സമരപോരാട്ടത്തിന് രാഷ്ട്രീയ ജനാധിപത്യ സഭ നേതൃത്വം നല്‍കുമെന്ന് ചെയര്‍പേഴ്സണ്‍ സി.കെ ജാനു പ്രസ്താവിച്ചു.
ഇതിനായി ഭൂരഹിതരില്ലാത്ത കേരളത്തിനായി കോളനി വിട്ട് കൃഷി ഭൂമിയിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് 24ന് പൂനക്കരാര് ദിനത്തില്‍ ഭൂസമര പ്രഖ്യാപന കണ്വെന്ഷന് എം.പി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുമെന്നും പെരുമ്പാവൂര്‍ സഫ ഓഡിറ്റോറിയത്തില്‍ നടന്ന എറണാകുളം ജില്ല സ്പെഷ്യല്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് സി.കെ ജാനു പറഞ്ഞു. യോഗത്തില്‍ പി.കെ. ഗോപിനാഥന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വാഴക്കുളം ഭാസി എം.കെ. വേണുഗോപാല്‍, സലീം തുരുത്തില്, വിനയന് ക്രരിയേലി, പ്രദീപ് കുന്നുകര, വിജയമ്മ വേങ്ങൂര്‍, ശ്യാംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റ് വാഴക്കുളം ഭാസി, സെക്രട്ടറി എം.കെ. വേണുഗോപാല്‍, ട്രഷറര്‍ പി.കെ. ഗോപിനാഥന് എന്നിവരടങ്ങിയ ഇരുപത്തഞ്ചംഗ ജില്ലാകമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."