പട്ടണം ഗവേഷണം ടൂറിസം പദ്ധതിയാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്
ചേര്‍ത്തല: അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപെട്ട നിരവധി തെളിവുകള്‍ ലഭിച്ച പട്ടണം ഗവേഷണം ടൂറിസം പദ്ധതിയാക്കിമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ ഹിസ്റ്ററി കോണ്‍ഗ്രസ് സംസ്ഥാന നേതൃസമ്മേളനം കേന്ദ്ര സംസ്ഥാന സര്ക്കാരുകളോടാവശ്യപെട്ടു. ചേര്‍ത്തല വുഡ്ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ദളിത്ബന്ധു എന്‍.കെ.ജോസ് ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.കുര്യാക്കോസ് കുമ്പളക്കുഴി അധ്യക്ഷനായി. പട്ടണം ഗവേഷണത്തെകുറിച്ച് എന്‍.കെ.ജോസും, ഗരീഥിയോണ് എന്ന ഗ്രീക്ക് നാടകത്തിലെ കേരളാ പരാമര്‍ശങ്ങളെ കുറിച്ച് സഖറിയാമണി തട്ടുങ്കലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെ.ജെ.സോഹന്‍ മുഖ്യപ്രഭാഷണം നടത്തി.മുന്‍ എം.പി ചാള്‍സ് ഡയസ്, ജോണ്പുളിക്കപറമ്പില്, ജോക്കബ്ബ് അറക്കല്‍, മാത്തപ്പന് പ്ലാത്തോടം, കെ.പി.ഗോപകുമാര്‍, തോമസ് കുടവെച്ചൂര്‍, വി.പത്മനാഭന്, പി.ജി.സദാനന്ദന്, തോമസ് വടക്കേക്കരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."