കേന്ദ്രസര്‍ക്കാര്‍ അയോഗ്യരാക്കിയ കമ്പനികളുടെ ഡയറക്ടര്‍മാരില്‍ നിരവധി പേര്‍
ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ അയോഗ്യരാക്കിയ കമ്പനികളുടെ ഡയറക്ടര്‍മാരില്‍ ജില്ലയിലും നിരവധിയാണ്.പ്രമുഖ ആയുര്‍വേദ മരുന്ന് നിര്‍മാണ കമ്പനിയായ എസ് ഡി ഫാര്‍മസി ഡയറക്ടര്‍ ഡോ രമേശ് കേശവന്‍ അടക്കമുള്ളവര്‍ കേന്ദ്രസര്‍ക്കാര്‍ അയോഗ്യരാക്കിയ ഡയറക്ടര്‍മാരുടെ പട്ടികയില്‍ പെടും.
പ്രധാനമായും കയര്‍മേഖലയിലെ കമ്പനികളുടെ ഡയറക്ടര്‍മാരാണ് ജില്ലയില്‍ അയോഗ്യരാക്കപ്പെട്ടവരിലധികവും.ചേര്‍ത്തലയിലെ പ്രമുഖ കയര്‍ കയറ്റുമതി കമ്പനിയായ കോഞ്ചേരി വീവേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായ ശെല്‍വാറാണി ഷാജി, വിവേക് കോഞ്ചേരി, ഷാജി സുശീലന്‍ എന്നിവര്‍ അയോഗ്യരാക്കപ്പെട്ടവരുടെ പട്ടികയില്‍ പെടുന്നു.ഇവരുടെ തന്നെ സഹസ്ഥാപനങ്ങളായ ഇക്കോ കാര്‍പറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായ ഷിബു സുശീലന്‍, സജീവ് കോഞ്ചേരി, കോഞ്ചേരി മാറ്റ്‌സ് ആന്റ് കാര്‍പ്പറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായ ഷാജി സുശീലന്‍, കോഞ്ചേരി കയര്‍ഫാക്ടറിസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ ഷിബു സുശീലന്‍, സഞ്ജീവ് കോഞ്ചേരി എന്നിവരും അയോഗ്യരാക്കപ്പെട്ടവരില്‍ പെടും.
എക്‌സല്‍ ത്രെഡ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ നൗഷാദ് സ്രാമ്പിക്കല്‍ സൈനുദ്ദീന്‍, സബീനാ നൗഷാദ്, ഓറിയോണ്‍ കയര്‍മാറ്റ്‌സ് മാറ്റിംഗ്‌സ് മാനുഫാക്ചറേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ മോഹന്‍ ജനാര്‍ദനന്‍, പത്മിനി മോഹന്‍ കയര്‍ടഫ്റ്റ് ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ രഞ്ജിത്ത് ഗോപിദാസ്, അജിത്ത് ഗോപിദാസ്, ജോസ് ജോസഫ്, ടോംജോസഫ്, ജയലാല്‍ തയ്യിടവെളിയില്‍ പുരുഷോത്തമന്‍ എന്നിവരും അയോഗ്യരാക്കപ്പെട്ടവരില്‍ പെടും.2021 ഒക്ടോബര്‍ 31 വരെയാണ് ഇവര്‍ക്ക് അയോഗ്യത കല്‍പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."