കിഴക്കന്‍ വെള്ളത്തിന്റ വരവ്; മഴയൊഴിഞ്ഞിട്ടും പലപ്രദേശങ്ങളും വെള്ളത്തില്‍
ഹരിപ്പാട്: കഴിഞ്ഞ രണ്ടുദിവസം മഴമാറി നിന്നെങ്കിലും കിഴക്കന്‍ വെള്ളത്തിന്റ ശക്തമായ വരവില്‍ കാര്‍ത്തികപള്ളി താലൂക്കിന്റെ പലപ്രദേശങ്ങളും വെള്ളത്തിലായി.
കരുവാറ്റ,വീയപുരം,പള്ളിപ്പാട്,ചെറുതന പ്രദേശങ്ങളാണ് ഏറ്റവും കൂടതല്‍ ദുരിതം അനുഭവിക്കുന്നത്. ഈ പ്രദേശങ്ങള്‍ തഹിസില്‍ദാര്‍ ഉള്‍പ്പെടെയുള്ള സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.വീയപുരം,ചെറുതന,പള്ളിപ്പാട് കരുവാറ്റ,ചേപ്പാട് വില്ലേജുകളില്‍ ഏതുസമയത്തൂം ക്യാമ്പ് തുടങ്ങാനുള്ള സാധ്യതയുണ്ടെന്ന് ബന്ധപെട്ടവര്‍ സൂചന നല്‍കി.അതേ സമയം ഇന്നലെ പത്ത് വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി.കരുവാറ്റ യില്‍8ഉം,കായംകുളത്ത് 2വീടുകള്‍ക്കുമാണ് നാശനഷ്ടമുണ്ടായത്.അറുപതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.തീരദേശ മേഖലയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ വില്ലേജുകളിലെ റോഡുകളും,ഇടറോഡുകളും വെള്ളകെട്ടിലാണ് പുതുപള്ളി,പത്തിയൂര്‍,കീരിക്കാട്,കൃഷ്ണപുരം,മുതുകുളം എന്നീവില്ലേജുകളിലുള്ളവരും വെള്ളപൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നവരാണ്.
കാര്‍ത്തികപള്ളി,കുമാരപുരം ചിങ്ങോലി എന്നീവില്ലേജുകളുടെ താഴ്ന്നപ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്.വെള്ളം ഒഴുകിപോകാന്‍ മാര്‍ഗ്ഗമില്ലാത്തതാണ് വെള്ളകെട്ടിന് കാരണം. ബസ് സര്‍വ്വീസ്സുള്ള മിക്കറോഡുകളും കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ് താലൂക്കില്‍ കൂടികടന്നുപോകുന്ന നാഷണല്‍ ഹൈവേയുടെ സ്ഥിതിയും വിഭിന്നമല്ല..വെള്ളപൊക്കത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കിട്ടാക്കനിയാകുകയാണ് കുടിവെള്ളം.കിണറുകളും പൈപ്പുകളും വെള്ളത്തിനടിയിലായതാണ് കുടിവെള്ളം കിട്ടാക്കനിയികാന്‍ കാരണം.ഇവയായിരുന്നു കുടിവെള്ളസ്രോതസുകള്‍.
വെള്ളപൊക്കത്തോടെ കിണറുകളില്‍ നിന്നും പൈപ്പുകളില്‍നിന്നും വെള്ളം കിട്ടാത്ത അവസ്ഥയുമായി.മലിനജലം കുടിക്കാന്‍ നിര്‍ബന്ധിതരികുന്നതോടെ ജലജന്യ സാംക്രമിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയേറെയാണന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പുനല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."