വണ്‍ മില്യണ്‍ ഗോള്‍: കാംപയിന് യോഗം ചേര്‍ന്നു
കോട്ടയം: ഒക്ടോബര്‍ ആറു മുതല്‍ 27 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്റെ ജില്ലാതല യോഗം കലക്ട്രേറ്റില്‍ നടന്നു.
27 ന് വൈകിട്ട് മൂന്ന് മുതല്‍ ഏഴ് വരെ നീളുന്ന വണ്‍ മില്യണ്‍ ഗോള്‍ കാംപയിനില്‍ പ്രായലിംഗ ഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം. പരമാവധി ആളുകളെ ഫിഫ ലോകകപ്പ് ഫുട്ബോളിനെക്കുറിച്ച് ബോധവാന്മാരും തല്പരരും ആക്കുന്നതിനാണ് കാംപയിന് സംഘടിപ്പിക്കുക. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഗോള്‍ പോസ്റ്റുകള്‍ സ്ഥാപിച്ച് ക്യാംപയിന് നടത്തും. ഒരു വ്യക്തിക്ക് ഒരു ഗോള്‍ എന്ന നിലയില്‍ എടുക്കുന്ന പെനാല്‍ട്ടി കിക്കുകളിലൂടെ ഓരോ ഗ്രാമ പഞ്ചായത്തിലും 2000 ഗോളുകള്‍, ഓരോ മുനിസിപ്പാലിറ്റികളിലും 10,000 ഗോളുകള്‍, ഓരോ കോര്‍പ്പറേഷനുകളിലും 15,000 ഗോളുകള്‍ എന്നിങ്ങനെയാണ് ലക്ഷ്യമിടുന്നത്.
ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് വോളണ്ടിയര്‍മാരെയും പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും ഉപയോഗിക്കും. എ.ഡി.എം കെ. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ജെ. ജി പാലയ്ക്കലോടി കാംപയിന് പരിപാടി വിശദീകരിച്ചു.
പരിശീലനം നടത്തി
കോട്ടയം: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വണ്‍ മില്യണ്‍ ഗോള്‍ ക്യാംപയിന്റെ ഭാഗമായുളള പരിശീലന പരിപാടി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഐ.ടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ബി. അഹമ്മദ് സുകാര്‍ണോ വണ്‍ മില്യണ്‍ ഗോള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനുളള പരിശീലനം നല്കി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ഐ.ടി കോ-ഓര്‍ഡിനേറ്റര്‍മാര്‍, എന്‍.എസ.്എസ് വോളണ്ടിയര്‍മാര്‍, നെഹ്റു യുവ കേന്ദ്ര വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."