ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ യാത്ര ദുഷ്കരം
ഈരാറ്റുപേട്ട: വാഗമണ്‍ റോഡില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് റോഡ് തകര്‍ന്നു. ഇതുമൂലം ഈ റോഡിലൂടെയുള്ള യാത്ര ദൂഷ്കരമായി. ഈരാറ്റുപേട്ട മുതല്‍ വഴിക്കടവ് വരെയുള്ള 20 കിലോമീററര്‍ റോഡ് തകര്‍ന്നതുമൂലം റോഡില്‍ പലയിടത്തും കുഴികള്‍ രൂപപെട്ടിട്ടുണ്ട്.
മാസങ്ങള്‍ മുമ്പ് ചില ഭാഗങ്ങളില്‍ റീടാറിംഗ് ഉള്‍പ്പെടെ പാച്ച് വര്‍ക്കകള്‍ ചെയ്ത ഭാഗമാണ് വെള്ളക്കെട്ട് മൂലം തകര്‍ന്നിട്ടുള്ളത്.
കെ.ആര്.ടി.സി ബസുകള്‍ ഉള്‍പ്പെടെ 25ഓളം സര്‍വീസ് നടത്തുന്ന റോഡ് തകര്‍ന്നതുമൂലം അവധി ദിവസങ്ങളില്‍ പലപ്പോഴും ബസുകള്‍ ട്രിപ്പുകള്‍ മുടക്കുന്നു.
വാഗമണ്‍ സന്ദര്‍ശിക്കുവാന്‍ 100 കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ ദിവസവും കടന്നുപോകുന്നത്.
റീ ടാറിംഗ് നടത്തിയിട്ട് ഏഴ്് വര്‍ഷത്തോളമായി. ആധുനിക രീതിയില്‍ ടാറിംഗ് നടത്തണമെന്നുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കിലോമീറ്ററോളം മഴവെള്ളം ഒഴുകുന്നതും വെള്ളം ഒഴുകുന്നതിന് ഓടകള്‍ ഇല്ലാത്തതുമാണ് ഈ റോഡ് തകരാന്‍ മറ്റൊരു കാരണം.
ഓടകള്‍ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ മുറവിളി ഉണ്ടങ്കിലും അധികൃതര്‍ ചെവികൊടുക്കിന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."