HOME
DETAILS
MAL
തകര്‍ന്നറോഡില്‍ അറ്റകുറ്റപണികള്‍ക്ക് ഭരണാനുമതി
backup
September 19 2017 | 21:09 PM
പട്ടാമ്പി: പട്ടാമ്പി-കുളപ്പുള്ളി റോഡിലെ തകര്‍ന്ന ഭാഗങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനായി ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് മുഹമ്മദ് മുഹ്്സിന് എം.എല്‍.എ അറിയിച്ചു. 125 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. എസ്.എല്‍.ടി.എഫ് പ്രവൃത്തി ഉള്‍പ്പെടെയുള്ളവയ്ക്ക് എസ്റ്റിമേറ്റ് ടെന്‍ഡറിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. പട്ടാമ്പി നിള ആഴുപത്രി മുതല്‍ കുളപ്പുള്ളി വരെയുള്ള റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി 15 കോടി രൂപയുടെ നവീകരണത്തിനായുള്ള പദ്ധതി രേഖ ഈമാസം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."