HOME
DETAILS

നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടവോട്ട്: വോട്ടിങ് മെഷിന്‍ തുറന്ന് പരിശോധിച്ചു

  
backup
September 19 2017 | 22:09 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

വടക്കാഞ്ചേരി: നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടവോട്ട് നടന്നെന്ന പരാതിയില്‍ വോട്ടിങ് മെഷീന്‍ തുറന്നു പരിശോധിച്ചു. ഹൈദരാബാദില്‍ നിന്നെത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിദഗ്ധ സമിതിയാണ് പരിശോധന നടത്തിയത്. വടക്കാഞ്ചേരി മുന്‍സിഫ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ് ഇത്തരമൊരു വിധി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ കൗണ്‍സിലര്‍ സി.പി.എം പ്രതിനിധി നൗഷിബ ജബ്ബാര്‍ കോണ്‍ഗ്രസിലെ ലൈല അബ്ദുല്‍ അസീസിനെ ഒരു വോട്ടിനാണ് തോല്‍പ്പിച്ചത്. അന്ന് ശ്രീനിവാസനും ഈ ഡിവിഷനില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. മുണ്ടത്തിക്കോട് 41ാം ഡിവിഷനിലും ശ്രീനിവാസന്‍ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ലൈല അബ്ദുല്‍ അസീസിന്റെ പരാതിയില്‍ ശ്രീനിവാസന്‍ പത്താംകല്ല് ഡിവിഷനില്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്നാണ് പരിശോധിച്ചത്.
ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. മോഹന്‍ റെഡ്ഡി, അസിസ്റ്റന്റ് രാമമൂര്‍ത്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫലം സീല്‍ ചെയ്ത് ഉദ്യോഗസ്ഥര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
2011 നവംബര്‍ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ മുണ്ടത്തിക്കോട് സ്വദേശി കുന്നാട്ട് പറമ്പില്‍ ശ്രീനിവാസന്‍ നഗരസഭയുടെ മുണ്ടത്തിക്കോട് ഡിവിഷനിലും പത്താംകല്ല് ഡിവിഷനിലും വോട്ട് രേഖപ്പെടുത്തിയെന്നും ഇതിനാല്‍ പത്താംകല്ല് ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച താന്‍ ഒരു വോട്ടിന് തോറ്റുവെന്നും ചൂണ്ടിക്കാട്ടി ലൈല അബ്ദുല്‍ അസീസ് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്തത് 1073 വോട്ടാണ്. ഇതില്‍ നൗഷിബയ്ക്ക് 487 ഉം ലൈല അബ്ദുല്‍ അസീസിന് 486 ഉം ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന സരസ്വതി ടീച്ചര്‍ക്ക് 100 വോട്ടുമാണ് ലഭിച്ചത്. വിവാദ വോട്ട് നൗഷിബയ്ക്കാണെന്ന് ബോധ്യപ്പെട്ടാല്‍ ഈ വോട്ട് അസാധുവാകുകയും നൗഷിബയ്ക്ക് ഒരു വോട്ട് കുറയുകയും ചെയ്യും. ഇടത് അനുഭാവിയാണ് ശ്രീനിവാസനെന്നാണ് ലൈല അബ്ദുല്‍ അസീസിന്റെ പരാതി. വോട്ട് തുല്യമായാല്‍ നറുക്കെടുപ്പിലൂടെയായിരിക്കും പുതിയ കൗണ്‍സിലറെ തെരഞ്ഞെടുക്കുക.
വടക്കാഞ്ചേരി കോടതിയുടെ പരിഗണനയിലുള്ള കേസ് ഒക്ടോബര്‍ അഞ്ചിന് കോടതി വീണ്ടും പരിഗണിയ്ക്കും. ലൈല വിജയിച്ചാലും അത് നഗരസഭാ ഭരണത്തെ ബാധിക്കില്ല.
41 ഡിവിഷനുള്ള നഗരസഭയില്‍ എല്‍.ഡി.എഫ് 25, യു.ഡി.എഫ് 15, ബി.ജെ.പി 1 എന്നിങ്ങനെയാണ് കക്ഷിനില. ലൈലയ്ക്ക് വേണ്ടി അഡ്വ.എല്‍ദോ പൂക്കുന്നേല്‍ കോടതിയില്‍ ഹാജരായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago