കുടുംബശ്രീ: എസ്.വി.ഇ.പി എം.ഇ.സിമാരെ തെരഞ്ഞെടുക്കുന്നു
കല്‍പ്പറ്റ: ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ വഴി പനമരം ബ്ലോക്കില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമി(എസ്.വി.ഇ.പി)ലേക്കായി മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ(എം.ഇ.സി) തിരഞ്ഞെടുക്കുന്നു.
പനമരം ബ്ലോക്കില്‍ സ്ഥിരതാമസക്കാരായ 21നും 45നും മധ്യേ പായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. പ്ലസ്ടു വിജയികളായിരിക്കണം, കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഓണറേറിയം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കും. ചെറുകിട സംരംഭമേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന ലഭിക്കും. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ നാല് ദിവസത്തെ റെസിഡന്‍ഷ്യല്‍ പരിശീലനത്തില്‍ പങ്കെടുക്കണം. വിശദമായ ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അടങ്ങിയ അപേക്ഷ അതാത് സി.ഡി.എസ് ഓഫിസുകളില്‍ സമര്‍പ്പിക്കാവുന്നതാണ്. അവസാന തീയതി 2017 സെപ്റ്റംബര്‍ 25 കൂടുതല്‍ വിവരങ്ങള്‍ക്ക് 04936-206589.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."