സഊദിയും ബ്രിട്ടനും തമ്മില്‍ കോടികളുടെ പ്രതിരോധ കരാര്‍ ഒപ്പു വച്ചു
റിയാദ്: ബ്രിട്ടനുമായി സഊദി അറേബ്യ കോടികളുടെ പ്രതിരോധ കരാറുകളില്‍ ഒപ്പു വച്ചു. പ്രതിരോധ സുരക്ഷാ മേഖലകളില്‍ പരസ്പര സഹകരണം തേടിയും ഇരുരാജ്യങ്ങളും ഒപ്പു വച്ചിട്ടുണ്ട്.
സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ബ്രിട്ടീഷ് പ്രതിരോധ മന്ത്രി മൈക്കിള്‍ ഫാലനുമാണ് ഇരുരാജ്യങ്ങള്‍ക്കും വേണ്ടി കരാറില്‍ ഒപ്പു വച്ചത്. ഇരുവരും കരാറില്‍ ഒപ്പു വച്ചെങ്കിലും കൂടുതല്‍ വിശദീകരണങ്ങള്‍ ഇരു രാജ്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ഇരു കൂട്ടരും ചര്‍ച്ച ചെയ്തു. മേഖലയില്‍ ഭീഷണിയാകുന്ന ഇറാന്, യമന്‍ പ്രശ്നങ്ങള്‍ക്ക് പുതിയ കരാര്‍ സഹായകരമാകുമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. ബ്രിട്ടനില്‍ നിന്നും ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ കരാറില്‍ ഒപ്പിട്ട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സഊദിയുടെ നടപടിയെന്നതും ശ്രദ്ധേയമാണ്. ബ്രിട്ടനില്‍ നിന്നുള്ള 24 ടൈഫൂണ്‍ ജെറ്റര്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ ഞായറാഴ്ചയാണ് ഒപ്പുവച്ചത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങുന്നതിനു മുന്‍പായി ഗള്‍ഫ് അറബ് രാജ്യങ്ങളില്‍ നിന്നായി 400 കോടിയിലധികം ഡോളറിന്റെ നിക്ഷേപം പ്രതിരോധ മേഖലയില്‍ നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു.
സഊദി പ്രതിരോധ സഹമന്ത്രി മുഹമ്മദ് അല്‍ ആയിശ്, റൗയാല് കോര്‍ട്ട് ഉപദേഷ്ടാവ് ഫഹദ് അല്‍ ഈസ, സായുധ സേന ഉപമേധാവി ജനറല്‍ ഫയാദ് അല്‍ റുവൈലി, സഊദിയിലെ ബ്രിട്ടീഷ് അംബാസിഡര്‍ സൈമണ്‍ കോളിസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."