സോണിയുടെ ഡോള്‍ബി സൗണ്ട് ബാര്‍ എച്ടിഎസ്ടി 5000
കൊച്ചി: സിനിമാറ്റിക്ക് അനുഭവത്തിന് പുതുഭാവം നല്‍കിക്കൊണ്ട് ഡോള്‍ബി അറ്റ്‌മോസ് അവതരിപ്പിക്കുന്ന പുതിയ ഫ്ളാഗ്‌ഷിപ്പ് 7.1.2 ചാനല്‍ സൗണ്ട് ബാര്‍ സോണി ഇന്ത്യ പുറത്തിറക്കി.
പ്രീമിയം സൗണ്ട് എന്റര്‍ടെയിന്‍മെന്റിലെ പുതിയ അനുഭവമായ എച്ടിഎസ്ടി 5000 വേറിട്ട മനോഹരമായ ഡിസൈനും അതിശയിപ്പിക്കുന്ന സറൗണ്ട് സൗണ്ടും സംയോജിക്കുന്നതാണ്.
സംഗീതം ആസ്വദിക്കുന്നതിനായി ഒരു വയര്‍ലെസ് സ്പീക്കറായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ എസ്‌ഫോഴ്‌സ് ഫ്രണ്ട് സറൗണ്ട് ടെക്‌നോളജിക്കൊപ്പം സൗണ്ട്ബാര്‍ സുപ്പീരിയര്‍ ഓഡിയോ ക്വാളിറ്റി നല്‍കുന്നു.
ഡോള്‍ബി അറ്റ്‌മോസ് പ്രാപ്തമാക്കിയ സ്പീക്കറുകള്‍ അത്യാകര്‍ഷകമായ മൂന്ന് ഡയമെന്‍ഷനിലുള്ള സറൗണ്ട് സൗണ്ട് നല്‍കുന്നു. അന്തരീക്ഷത്തിന് യോജിച്ച ശബ്ദം കൃത്യമായി സ്ഥാനപ്പെടുത്തുന്നതിനാല്‍ 7.1.2 സ്പീക്കര്‍ ചാനലുകള്‍ പൂര്‍ണ്ണമായ ശബ്ദ മിശ്രണം ലഭ്യമാക്കുന്നു.
ഡോള്‍ബി അറ്റ്‌മോസിനായി ഒപ്റ്റിമൈസ് ചെയ്ത രണ്ട് ഇന്‍ബില്‍റ്റ് അപ്പ്ഫയറിംഗ് സ്പീക്കറുകള്‍ മുകള്‍ത്തട്ടിലെ ശബ്ദങ്ങള്‍ക്കു പോലും കൂടുതല്‍ വ്യക്തത നല്‍കുന്നു. മികച്ച ശബ്ദത്തോടെ വീട്ടില്‍ തന്നെ യഥാര്‍ഥ സിനിമ ഓഡിയോ അനുഭവം ഇത് ഉറപ്പാക്കുന്നു. സിനിമ സ്‌റ്റൈലിനോട് കിടപിടിക്കുന്ന വെര്‍ച്വല്‍ സൗണ്ടില്‍ വേവ് ഫ്രണ്ട് ടെക്‌നോളജിയും ഡിജിറ്റല്‍ സിഗ്‌നല്‍ പ്രോസസ്സിംഗും എസ്‌ഫോഴ്‌സ് പ്രോ ഫ്രണ്ട് സറൗണ്ടും സംയോജിച്ചിരിക്കുന്നു.
ഒരു സ്വാഭാവിക, മൂന്ന് ഡയമെന്‍ഷനല്‍ സൗണ്ട് ഫീല്‍ഡ് നല്‍കുന്നതാണിത്. ഒറ്റ സൗണ്ട് ബാറില്‍ നിന്നും സബ്‌വൂഫറില്‍ നിന്നുമാണ് ഇതെല്ലാം സാധ്യമാകുന്നത്. കൂടുതല്‍ ആഴത്തിലുള്ള സിനിമാറ്റിക്ക് അനുഭവം ആസ്വദിക്കുന്നത് ഇത് സാധ്യമാക്കുന്നു.
കൊയാക്‌സിയല്‍ മാഗ്‌നറ്റിക്ക് ഫഌയിഡ് സ്പീക്കറും 180 എംഎം സിഗ്മ സബ്‌വൂഫര്‍ യൂണിറ്റും ഉപയോഗിച്ച് മികവുറ്റതാക്കിയതാണ് സൗണ്ട് ക്വാളിറ്റി. സന്തുലിതമായ ശബ്ദവും വ്യക്തതയുള്ള ബാസും ഇത് ഉറപ്പാക്കുന്നു.
ഫ്രീക്വന്‍സിയില്‍ ഉടനീളം കൃത്യമായി വിന്യസിച്ച ഓഡിയോ നല്‍കുന്നതിന് ഒറ്റ സ്പീക്കര്‍ യൂണിറ്റിനുള്ളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വൂഫറും ട്വീറ്ററുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."