കലക്ടറേറ്റിലെ കവര്‍ച്ച: രണ്ടുപേര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: കലക്ടറേറ്റില്‍ കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേരെ ടൗണ്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശിയായ യുവാവിനെയും പേരാവൂര്‍ സ്വദേശിയായ മധ്യവയസ്‌കനെയുമാണ് കണ്ണൂര്‍ ടൗണ്‍ സി.ഐ രത്‌നകുമാര്‍ കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ ഇന്നു രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അടുത്തനാളിലാണ് ഇരുവരും ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയത്. ഭരണസിരാകേന്ദ്രമായ കലക്ടറേറ്റ് ടൗണ്‍ സ്‌റ്റേഷനു തൊട്ടടുത്താണ് പ്രവര്‍ത്തിക്കുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിവൈ.എസ്.പിയുടെയും സി.ഐയുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
കലക്ടറേറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫിസില്‍ നിന്ന് 1500 രൂപയും കലക്ടറേറ്റ് കാന്റീനില്‍ നിന്നും 20,000 രൂപയുമാണ് മോഷ്ടിച്ചത്. ഗ്രാമവികസന വകുപ്പിനു കീഴിലുള്ള അസി. ഡവലപ്‌മെന്റ് കമ്മിഷണറുടെ കാര്യാലയത്തിലെ ഫയലുകളും മറ്റുപകരണങ്ങളും വാരിവലിച്ചിടുകയും ചെയ്തു. ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫിസിന്റെ കംപ്യൂട്ടര്‍ റൂമിന്റെ പൂട്ടുപൊളിച്ചു. ആര്‍.ടി ഓഫിസിന് സമീപത്തെ മില്‍മ ബൂത്തില്‍ നിന്ന് നൂറുരൂപയുടെ നാണയങ്ങളും നഷ്ടപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് മോഷണവിവരം ജീവനക്കാര്‍ അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."