കുറ്റിപ്പുറം കൊലപാതകം: അന്വേഷണത്തിന് പാലക്കാട് എസ്.പി കുറ്റിപ്പുറത്തെത്തി
എടപ്പാള്‍: റെയില്‍വേ ഗേറ്റിന് സമീപത്തെ വാടക മുറിയില്‍ തമിഴ്നാട് സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പാലക്കാട് എസ്.പി എ.ശ്രീനിവാസ് കുറ്റിപ്പുറത്തെത്തി. തുടര്‍ന്ന് കേസന്വേഷിക്കുന്ന സംഘത്തില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. തമിഴ്നാട് സ്വദേശിയും കുറ്റിപ്പുറത്തെ താമസക്കാരനുമായിരുന്ന പാലക്കളത്തില്‍ മുഹമ്മദ് സിദ്ദീഖി (47) നെയാണ് കഴിഞ്ഞദിവസം റെയില്‍വേ ഗേറ്റിനു സമീപത്തെ പഴയ കെട്ടിടത്തിലെ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മുഖത്തും ശരീരത്തിലും മാരകമായ മുറിവുകളുണ്ടായിരുന്നു. മഴുവിന്റെ പിടികൊണ്ടടിച്ചാതാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. സംഭവത്തിനുശേഷം മുറിയിലെ താമസക്കാരനായ തഞ്ചാവൂര്‍ സ്വദേശിയെ കാണാതായിരുന്നു. ഇയാളെ പിന്തുടര്ന്നാണ് പൊലിസ് അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ കേസില്‍ മറ്റൊരാള്‍ക്കുകൂടി പങ്കുണ്ടെന്ന സൂചന പോലിസിന് ലഭിച്ചതായാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."