ഉദ്യോഗസ്ഥരുടെ അഭാവം; താളംതെറ്റി സര്‍ക്കാര്‍ ഓഫിസുകള്‍
വാണിമേല്‍: പഞ്ചായത്ത് ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ അഭാവം വിവിധ പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുന്നു. എല്‍.എസ്.ജി.ഡി എന്‍ജിനീയര്‍, കൃഷി ഓഫിസര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി തുടങ്ങി പഞ്ചായത്ത് ഭരണത്തിന് ചുക്കാന്‍പിടിക്കേണ്ട പ്രധാന തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ചിലയിടങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരുണ്ടെങ്കിലും പ്രവര്‍ത്തനം ഇഴഞ്ഞുനീങ്ങുകയാണ്. നിരവധി ഗ്രാമപഞ്ചായത്തുകളില്‍ സെക്രട്ടറിമാരുടെ ചുമതല എ.എസ് ആണ് വഹിക്കുന്നത്.
പട്ടിക വര്‍ഗക്കാരുടെ പ്രത്യേക ചുമതലയുള്ള എ.സിന് സെക്രട്ടറിയുടെ ചുമതല കൂടി ലഭിക്കുന്നതോടെ അതിക ജോലിഭാരമുണ്ടാകുന്നതായി പരാതിയുണ്ട്. ഇതു പദ്ധതി നിര്‍വഹണത്തിന്റെ കാര്യക്ഷമതയെ ബാധിക്കുകയും ചെയ്യുന്നു. സെക്രട്ടറിമാരുടെ സ്ഥിരം നിയമനം നടക്കാത്ത നിരവധി ഗ്രാമപഞ്ചായത്തുകളാണ് ജില്ലയിലുള്ളത്.
എല്‍.എസ്.ജി.ഡി എന്‍ജിനീയറുടെ ഒഴിവു കാരണം മരാമത്ത് പ്രവൃത്തികളെല്ലാം നിലച്ചിരിക്കുകയാണ്. 2015 മുതല്‍ പൂര്‍ത്തിയാക്കപ്പെട്ട സ്പില്‍ ഓവര്‍ പദ്ധതികളുടെ ബില്ലുകള്‍ കൈമാറാനോ ട്രഷറിയില്‍ സമര്‍പ്പിക്കാനോ കഴിഞ്ഞിട്ടില്ല. അതിനാല്‍ പുതിയ പ്രവൃത്തികളുടെ ടെന്‍ഡര്‍ പോലും നടന്നിട്ടില്ല.
പൂര്‍ത്തിയാക്കപ്പെട്ട പ്രവൃത്തികളുടെ തുക ലഭിക്കാതെ പുതിയത് ഏറ്റെടുക്കാന്‍ തയാറാകില്ലെന്ന നിലപാടിലാണ് കരാറുകാര്‍. ഇതോടൊപ്പം ജി.സ്.ടിയുടെ കാര്യത്തിലുള്ള അവ്യക്തതയും കരാറുകാരെ പിന്നോട്ടടിപ്പിക്കുകയാണ്. ജില്ലയില്‍ 23 പഞ്ചായത്തുകളില്‍ ഇപ്പോഴും കൃഷി ഓഫിസര്‍മാരില്ല. ഈ വര്‍ഷം സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കിയതും ഉല്‍പാദന മേഖലയ്ക്കാണ്. കൃഷി ഓഫിസര്‍മാരില്ലാത്തതു കാരണം ഉല്‍പാദന മേഖലയിലെ പദ്ധതികളും അവതാളത്തിലായിട്ടുണ്ട്.
പല പഞ്ചായത്തുകളും നിരവധി ശ്രദ്ധേയമായ കാര്‍ഷിക പ്രൊജക്ടുകളുമായി മുന്നോട്ടു വന്നെങ്കിലും ഇതെല്ലാം നിര്‍വഹണ ഉദ്യോഗസ്ഥന്റെ അഭാവത്തില്‍ നിര്‍ജീവാവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."