28 മുതല്‍ ബത്തേരി ടൗണ്‍ 'സ്മാര്‍ട്ടാവും'
സുല്‍ത്താന്‍ ബത്തേരി: 28 മുതല്‍ ബത്തേരി ടൗണ്‍ 'സ്മാര്‍ട്ടാവും'. ട്രാഫിക് അഡൈ്വസറി കമ്മിറ്റി കൂടി തീരുമാനിച്ച ടൗണിലെ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ 28മുതലാണ് നടപ്പിലാക്കുന്നത്. ആദ്യത്തെ അഞ്ചുദിവസം പരീക്ഷണമാണ്.
ഒക്ടോബര്‍ മൂന്നുമുതല്‍ പരിഷ്‌കാരം കര്‍ശനമാവും. പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാവുന്നതോടെ ടൗണില്‍ അനുദിനം അനുഭവപ്പെടുന്ന ഗതാഗതകുരുക്കിന് പരിഹാരമാവുന്ന പ്രതീക്ഷയാണ് കമ്മിറ്റിക്കും നാട്ടുകാര്‍ക്കും. നിലവിലെ സ്റ്റാന്റുകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. എന്നാല്‍ ടൗണില്‍ രാവിലെ എത്തി വൈകിട്ട് വരെ പാര്‍ക്ക്‌ചെയ്യുന്ന സ്വകാര്യവാഹനങ്ങള്‍ക്ക് പരിഷ്‌ക്കരണം നടപ്പിലാവുന്നതോടെ പിടിവീഴും.
പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് 57 തീരുമാനങ്ങളാണ് ടൗണില്‍ നടപ്പിലാവുക.
രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് നിയമത്തിന്റെ പരിധി. ട്രാഫിക് പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാവുന്നതോടെ ബത്തേരി ടൗണിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമാവുമെന്നാണ് പ്രതീക്ഷയെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബത്തേരി മുനിസപ്പല്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എല്‍ സാബു, സി.ഐ എം.ഡി സുനില്‍, ട്രാഫിക് എസ്.ഐ ടി.ജെ സക്കറിയ, എം.വി.ഐ റോണിവര്‍ഗീസ്, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ഇബ്രാഹിം തൈത്തൊടി, പി.ജി സോമനാഥ്, ജിജി അലക്‌സ്, എ.കെ വിനോദ്, അനീഷ് ബി നായര്‍, മത്തായി പി.വൈ തുടങ്ങിയവര്‍ പറഞ്ഞു.
ഇരുചക്ര വാഹനങ്ങള്‍ക്ക് ഇവിടെ നിര്‍ത്താം
നഗരസഭയുടെ കുടിവെള്ള സംഭരണി മുതല്‍ സ്‌റ്റേറ്റ് ബാങ്ക് എ.ടി.എം വരെ കല്‍പക മുതല്‍ അമ്പിളി സ്‌റ്റോര്‍ വരെ അല്‍ഫ ആശുപത്രി മുതല്‍ ശ്രീകൃഷ്ണ ടൂറിസ്റ്റ് ഹോംവരെ ഊട്ടി റോഡിന്റെ തുടക്കത്തില്‍ കുപ്പാടി വില്ലേജ് ഓഫിസിന് മുന്‍വശം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."